നീലേശ്വരത്ത് അനധികൃത വോട്ട് തള്ളൽ
text_fieldsകുഞ്ഞബ്ദുല്ലയുടെ വോട്ട്, പട്ടികയിൽനിന്ന് തള്ളിയനിലയിൽ
നീലേശ്വരം: 85ാം വയസ്സിൽ വോട്ടു ചെയ്യാനാവില്ലെന്ന സങ്കടത്തിലാണ് തൃക്കരിപ്പൂർ മണ്ഡലത്തിലെ ചിറപ്പുറം ആറാം ബൂത്തിൽ 234 ാം നമ്പർ വോട്ടർ എൻ. കുഞ്ഞബ്ദുല്ല. ഇത്തവണ അവസാന വോട്ടർ പട്ടികയിലാണ് കുഞ്ഞബ്ദുല്ലയെ ഒഴിവാക്കിയത് ശ്രദ്ധയിൽപെട്ടത്. അടുത്ത കാലത്ത് മരണപ്പെട്ട മകനെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചിരുന്നു.
എന്നാൽ, ഇതിനൊപ്പം കുഞ്ഞബ്ദുല്ലയുടെ വോട്ടും തള്ളുകയായിരുന്നു. മരിച്ചെന്ന് കരുതി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്ന് കുഞ്ഞബ്ദുല്ല പറഞ്ഞു. ഇത്തരത്തിൽ നിരവധി പേർക്ക് സമ്മതിദാനവകാശം നഷ്ടപ്പെട്ടതായി ബൂത്ത് ഏജന്റുമാർ പറഞ്ഞു.

