Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഅനധികൃത മത്സ്യബന്ധനം:...

അനധികൃത മത്സ്യബന്ധനം: രണ്ട് കർണാടക ബോട്ടുകൾ പിടികൂടി

text_fields
bookmark_border
boat seized
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ഡ​നം ന​ട​ത്തി​യ ര​ണ്ടു ബോ​ട്ടു​ക​ൾ തൈ​ക്ക​പ്പു​റം അ​ഴി​ത്ത​ല​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ

നീ​ലേ​ശ്വ​രം: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി കാ​സ​ർ​കോ​ട് ഫി​ഷ​റീ​സ് വ​കു​പ്പ്. കാ​സ​ർ​കോ​ട് ഫി​ഷ​റീ​സും തൃ​ക്ക​രി​പ്പൂ​ർ, ബേ​ക്ക​ൽ, ഷി​റി​യ കോ​സ്റ്റ​ൽ പൊ​ലി​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ട് ക​ർ​ണാ​ട​ക ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി.

മം​ഗ​ളൂ​രു ര​ജി​സ്ട്രേ​ഷ​നു​ള്ള ഓ​റ​ഞ്ച്, ആ​ഷി​യാ​ന എ​ന്നീ ബോ​ട്ടു​ക​ളാ​ണ് കാ​സ​ർ​കോ​ട് ഫി​ഷ​റീ​സ് അ​സി. ഡ​യ​ര​ക്ട​ർ കെ.​വി. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

പു​ഞ്ചാ​വി ക​ട​പ്പു​റ​ത്തി​ന് ഒ​മ്പ​തു​ നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തുനി​ന്നാ​ണ് ബോ​ട്ടു​ക​ൾ​പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ൾ രാ​ത്രി ​തൈ​ക്ക​ട​പ്പു​റം അ​ഴി​ത്ത​ല​യി​ൽ എ​ത്തി​ച്ചു. മ​റൈ​ൻ എ​ൻ ഫോ​ഴ്സ്മെൻറ് ഫി​ഷ​റീ​സ് ഗാ​ർ​ഡ് വി​നോ​ദ് കു​മാ​ർ, അ​ഴി​ത്ത​ല കോ​സ്റ്റ​ൽ സി.​പി.​ഒ സു​നീ​ഷ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ന​ന്ദു, ബേ​ക്ക​ൽ കോ​സ്റ്റ​ൽ സി.​പി.​ഒ പ​വി​ത്ര​ൻ, സു​ജി​ത്ത്, ഷി​റി​യ കോ​സ്റ്റ​ൽ സി.​പി.​ഒ നി​ഷാ​ദ്, ഫി​ഷ​റീ​സ് റ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ അ​ജീ​ഷ്, ധ​നീ​ഷ്, സ​മീ​ർ, സേ​തു​മാ​ധ​വ​ൻ, ഡ്രൈ​വ​ർ​മാ​രാ​യ നാ​രാ​യ​ണ​ൻ.

സ​തീ​ശ​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി റി​പ്പോ​ർ​ട്ട്‌ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക്ക് ​സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​സി.​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. സ​പ്​​റ്റം​ബ​ർ 13 ന് ​നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ടി​കൂ​ടി​യ നാ​ല്​ ബോ​ട്ടു​ക​ളി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ. ല​ബീ​ബ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal FishingKasargod news
News Summary - Illegal fishing-Two Karnataka boats seized
Next Story