കാൽചിലങ്കകൾ കിലുങ്ങി; ഹോസ്ദുർഗ് ഉപജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു
text_fieldsഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവ സ്റ്റേജിന മത്സരങ്ങൾ സ്കൂൾപൂർവ വിദ്യാർഥിയും സിനിമതാരവുമായ അപർണ ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നു
നിലേശ്വരം: ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങൾ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. സിനിമാതാരവും സ്കൂൾ പൂർവ വിദ്യാർഥിനിയുമായ അപർണ ജനാർദനൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ പി. വിജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ പി. ഭാർഗവി, കെ.പി. രവീന്ദ്രൻ, നഗരസഭ കൗൺസിലർമാരായ പി.വത്സല, ഇ. ഷജീർ, റഫീഖ് കോട്ടപ്പുറം, എച്ച്.എസ്.എസ് ജില്ല കോഓഡിനേറ്റർ സി.വി. അരവിന്ദാക്ഷൻ, ഹോസ് ദുർഗ് എ.ഇ.ഒ പി. ഗംഗാധരൻ, ഹോസ് ദുർഗ് ബി.പി.സി ഡോ.കെ.വി. രാജേഷ്, ഉപജില്ല എച്ച്.എം. ഫോറം കൺവീനർ കെ.വി. രാജീവൻ, രാജാസ് സ്കൂൾ മാനേജർ ടി.സി. ഉദയവർമ രാജ എന്നിവർ സംസാരിച്ചു. സംഘാടക സമിതി വർക്കിങ് ചെയർമാൻ സ്കൂൾ പി.ടി.എ പ്രസിഡൻറ് മഡിയൻ ഉണ്ണികൃഷ്ണൻ സ്വാഗതവും കൺവീനർ സ്കൂൾ പ്രധാനാധ്യാപിക കല ശ്രീധർ നന്ദിയും പറഞ്ഞു. സ്വീകരണ കമ്മിറ്റി ഒരുക്കിയ സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന പരിപാടി തുടങ്ങിയത്. ഡോ.എൻ.പി. വിജയൻ എഴുതിയ സ്വാഗത ഗാനത്തിന് സംഗീതാധ്യാപൻ ജയൻ തിരുമന സംഗീതം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

