കാർഷിക കോളജിൽ പൈതൃക മ്യൂസിയം
text_fieldsപടന്നക്കാട് കാർഷിക കോളജിലെ പൈതൃക മ്യൂസിയം ഉദ്ഘാടനത്തോടനുബന്ധിച്ച് അപൂർവ ഇനം നെൽവിത്തുകളുടെ സംരക്ഷകൻ പത്മശ്രീ സത്യനാരായണ ബെലേരിയെ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ആദരിക്കുന്നു
നീലേശ്വരം: പടന്നക്കാട് കാർഷിക കോളജിലെ പൈതൃക മ്യൂസിയം സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാർഷിക കോളജ് ഡീൻ ഡോ. ടി. സജിതറാണി അധ്യക്ഷത വഹിച്ചു. പത്മശ്രീ അവാർഡ് ജേതാക്കളായ അപൂർവയിനം നെല്ല് വിത്തുകളുടെ സംരക്ഷകൻ സത്യനാരായണ ബെലേരി, തെയ്യം കനലാടി ഇ.പി. നാരായണൻ പെരുവണ്ണാൻ എന്നിവരെ ആദരിച്ചു. ഡോ.ആർ. സുജാത, ഡോ.പി.കെ. മിനി, ഡോ. പി.വി. വൈജയന്തി, ജനറൽ കൗൺസിൽ അംഗം എസ്. സമ്പത്ത്, ഡോ. കെ.എം. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
കേരള കാർഷിക സർവകലാശാലക്ക് കീഴിലെ പടന്നക്കാട് കാർഷിക കോളജിലെ പഴയ ഫാം ഓഫീസ് കെട്ടിടത്തിലാണ് കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലായി പൈതൃക മ്യൂസിയം ഒരുക്കിയിരിക്കുന്നത്. പത്തായം, ബ്രിട്ടീഷ് ലോക്കർ, മന്ത്, ഉരൽ ഉലക്ക, ഉവ്വേണി, കലയ, കയിൽ, തുമ്പോട്ടി, മുത്താറി കല്ല്, ഇടനാഴി, പറ, നിലംതല്ലി, കലപ്പ, നുകം, കൃഷിയിലെ നിർമിത ബുദ്ധിയുടെ പ്രയോഗം, നാളികേര വിഭവങ്ങൾ എന്നിവയൊക്കെ പൈതൃക മ്യുസിയത്തിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. പഴയ കൃഷി സമ്പ്രദായങ്ങളും അതിനൊപ്പം തന്നെ കാർഷിക മേഖലയിലെ പുത്തൻ ആശയങ്ങളും കോർത്തിണക്കിയാണ് പൈതൃക മ്യൂസിയം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

