മഴ കനത്തു: ദുരിതമയമായി പാലായി -പാലാത്തടം റോഡിലെ യാത്ര
text_fieldsപാലാത്തടത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലെ വെള്ളക്കെട്ട്
നീലേശ്വരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ നീലേശ്വരം -ഇടത്തോട് റോഡിലെ പാലായി -പാലാത്തടം റോഡുവരെയുള്ള ഒന്നര കിലോമീറ്റർ ദുരിതംപേറി യാത്രക്കാർ. ഈ ഭാഗം റോഡ് ടാറിങ് ചെയ്യുന്നതിന് നിലവിലുള്ള കരാറുകാരനെ മാറ്റിയിരുന്നു. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാറുകാരെന്റ വീട്ടിൽ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നിലവിലുള്ള കരാറുകാരനെ മാറ്റാൻ അധികൃതർ പെട്ടെന്ന് തീരുമാനം എടുത്തത്.
തുടർന്ന് എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിൽ പുതിയ ടെൻഡർ വിളിച്ച് മറ്റൊരു കരാറുകാരനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ടെൻഡർ നടത്തി പുതിയ കരാർ ഏറ്റെടുക്കുമ്പോൾ സമയം വൈകുമെന്ന കാരണത്താൽ ഒന്നര കിലോമീറ്റർ ദൂരം അറ്റകുറ്റപ്പണി നടത്തുവാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചിരുന്നു. മഴക്കാലത്തിനുമുമ്പ് ചെയ്ത് തീർക്കുന്നതിന് പ്രത്യേക ഫണ്ടും നീക്കിവെച്ചു. എന്നാൽ ഒരു പ്രവൃത്തിയും നടന്നില്ല. ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ റോഡിലെ യാത്ര ദുരിതപൂർണമാണ്. മഴ കനത്തതോടെ കുഴിയിൽ വെള്ളം നിറഞ്ഞു. ഇതുമൂലം ഡ്രൈവർമാർക്ക് കുഴി കാണാൻ പറ്റാത്ത അവസ്ഥയാണ്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. നീലേശ്വരം എടത്തോട് റോഡ് മെക്കാഡം ടാറിങ് 2019ൽ ആരംഭിച്ച്18 മാസം കൊണ്ട് തീർക്കാനായിരുന്നു കരാർ വ്യവസ്ഥ.
ഇതിൽ പാലായി റോഡ് മുതൽ പാലാത്തടം വളവ് വരെയുള്ള റോഡ് പണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയതാണ് വിനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

