Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഓട്ടോയിൽനിന്ന് നാടൻ...

ഓട്ടോയിൽനിന്ന് നാടൻ തോക്കും തിരകളും പിടികൂടി

text_fields
bookmark_border
ഓട്ടോയിൽനിന്ന് നാടൻ തോക്കും തിരകളും പിടികൂടി
cancel
camera_alt

ഓട്ടോയിൽനിന്ന് പൊലീസ് പിടിച്ചെടുത്ത നാടൻ തോക്കും തിരകളും

നീ​ലേ​ശ്വ​രം: ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന നാ​ട​ൻ തോ​ക്കും തി​ര​ക​ളും ചി​റ്റാ​രി​ക്ക​ൽ പൊ​ലീ​സ് ഭീ​മ​ന​ടി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി. പൊ​ലീ​സ് ഓ​ട്ടോ​റി​ക്ഷ​ക്ക് കൈ​കാ​ണി​ക്കു​ന്ന​ത് ക​ണ്ട് ഉ​ട​മ തോ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഓ​ട്ടോ​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത നാ​ട​ൻ​തോ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ്റാ​രി​ക്ക​ൽ എ​സ്.​ഐ ര​വീ​ന്ദ്ര​നും സം​ഘ​വും ചീ​ർ​ക്ക​യ​ത്ത്​ ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട​യു​ട​ൻ തോ​ക്കും തി​ര​ക​ളും ഉ​പേ​ക്ഷി​ച്ച് ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​ര​ൻ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. തോ​ക്ക് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പു​ങ്കം​ചാ​ൽ സ്വ​​ദേ​ശി​യാ​ണ് തോ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഭീ​മ​ന​ടി കാ​ട്ടി​ൽ മൃ​ഗ​വേ​ട്ട​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന തോ​ക്കാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ക​രു​തു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി ആ​ളു​ക​ളു​ടെ കൈ​വ​ശം ക​ള്ള​ത്തോ​ക്കു​ണ്ടെ​ന്ന് പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​റി​ല്ല. കു​റെ കാ​ല​ങ്ങ​ളാ​യി മ​ല​യോ​ര മേ​ഖ​ല​യി​ൽ നാ​യാ​ട്ട് വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ക​ർ​ഷ​ക​ർ​ക്ക് ശ​ല്യ​മാ​കു​ന്ന പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ലും തോ​ക്കു​ക​ൾ നി​ർ​മി​ക്കു​ന്ന സം​ഘ​വും ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autogunseizedKasaragod News
News Summary - guns seized from the auto
Next Story