Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഗുഡ്സ് ട്രാൻസ്പോർട്ട്...

ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ 28ന് പണിമുടക്കും

text_fields
bookmark_border
strike
cancel

നീ​ലേ​ശ്വ​രം: സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​ർ​മാ​ണ മേ​ഖ​ല​ക്ക് ആ​വ​ശ്യ​മാ​യ ക​രി​ങ്ക​ല്ല്, ചെ​ങ്ക​ല്ല്, മ​ണ​ൽ, മ​ണ്ണ് തു​ട​ങ്ങി ജ​ന​ജീ​വി​ത​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ച​ര​ക്കു​ക​ട​ത്ത് മേ​ഖ​ല​യി​ലെ ഗു​ഡ്​​സ് ട്രാ​ൻ​സ്പോ​ർ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ 28ന് ​ജി​ല്ല​യി​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ന്ദ്ര ട്രാ​ൻ​സ്പോ​ർ​ട്ട് നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ റ​വ​ന്യൂ, പൊ​ലീ​സ്, ആ​ർ.​ടി.​ഒ, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ തൊ​ഴി​ലാ​ളി​ക​ളെ വേ​ട്ട​യാ​ടു​ന്നു. ഖ​ന​ന കേ​ന്ദ്ര​ത്തി​ൽ വെ​യ്ബ്രി​ഡ്​​ജ് സ്ഥാ​പി​ക്കാ​തെ, സ​ർ​ക്കാറിനെ വെ​ട്ടി​ക്കു​ന്ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ വാ​ഹ​നം വ​ഴി​യി​ൽ ത​ട​ഞ്ഞു​വെ​ച്ച് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ പി​ഴ ഈ​ടാ​ക്കി ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ്​ ചെ​യ്യു​ന്ന ന​ട​പ​ടി തു​ട​രു​ക​യാ​ണ്.

ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡി​പ്പോ​ക​ളി​ൽ 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തൊ​ഴി​ലെ​ടു​ക്കു​ന്ന വരെ പു​റ​ത്താ​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ പു​തി​യ ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ ന​ട​പ്പി​ലാ​ക്കി​യ​തു​വ​ഴി തൊ​ഴി​ലാ​ളി​ക​ൾ കു​ടും​ബ​സ​മേ​തം ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

വ​ൻ നി​കു​തി അ​ട​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞി​ട്ട് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ന​ട​പ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​രു​ക​യാ​ണ്. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന​യും കാ​ര​ണം ത​ക​ർ​ന്ന​ടി​ഞ്ഞ വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​പ്പാ​ക്ക​ണം.

ച​ര​ക്ക് വാ​ഹ​ന വാ​ട​ക നി​ശ്ച​യി​ക്കു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ 28ന് ​ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ സം​യു​ക്ത സൂ​ച​ന പ​ണി​മു​ട​ക്ക്.

പ​രി​ഹാ​രം കാ​ണാ​ത്ത പ​ക്ഷം അ​നി​ശ്ചി​തകാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കാ​നും സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​നു​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ണി​മു​ട​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കോ​ട്ട​ച്ചേ​രി മു​ത​ൽ പു​തി​യ കോ​ട്ട ആ​ർ.​ടി.​ഒ ഓ​ഫിസ്​ വ​രെ മാ​ർ​ച്ച് ന​ട​ത്തും. ടി.​കെ. രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളാ​യ കെ. ​ഉ​ണ്ണി നാ​യ​ർ, വെ​ങ്ങാ​ട്ട് ശ​ശി, പി. ​വി​ജ​യ​കു​മാ​ർ, ഷം​സീ​ർ മ​ണി​യ​നൊ​ടി, വി.​വി. സു​ധാ​ക​ര​ൻ, സി. ​വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeworkersgoods transportation
News Summary - Goods transport workers will go on strike on 28th
Next Story