Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഒഴുകുന്ന...

ഒഴുകുന്ന വേദിയിലായാ​ലോ, സൽക്കാരമോ ഫോട്ടോഷൂട്ടോ...

text_fields
bookmark_border
ഒഴുകുന്ന വേദിയിലായാ​ലോ, സൽക്കാരമോ ഫോട്ടോഷൂട്ടോ...
cancel
camera_alt

നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്ത് ഡി.​ടി.​പി.​സി ഒ​രു​ക്കി​യ ഒ​ഴു​കു​ന്ന വേ​ദി

നീ​ലേ​ശ്വ​രം​: ഫോ​ട്ടോ​ഷൂ​ട്ടി​നോ സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കോ അ​ൽ​പം പു​തു​മ​യാ​വാ​മെ​ന്ന്​ ക​രു​തി വ​ലി​യ സാ​ഹ​സ​ങ്ങ​ൾ​ക്ക്​ മു​തി​രു​ന്ന​വ​രോ​ട്.. ഒ​ഴു​കി ന​ട​ക്കു​ന്ന വേ​ദി മ​തി​യോ നി​ങ്ങ​ൾ​ക്ക്. എ​ങ്കി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ ഒ​ഴു​കു​ന്ന വേ​ദി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. കാ​സ​ർ​കോ​ട്​ നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്തെ​ത്തി​യാ​ൽ മ​തി.

ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വി​വി​ധോ​ദ്ദേ​ശ്യ ആ​ഘോ​ഷ​വേ​ദി ഒ​രു​ങ്ങി​യ​ത്. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ട്ട് ഡോ​ര്‍ ഫോ​ട്ടോ ഷൂ​ട്ടി​ങ്, പി​റ​ന്നാ​ളാ​ഘോ​ഷം, സ​ല്‍ക്കാ​രം, കു​ടും​ബ സം​ഗ​മം, കാ​ന്‍ഡി​ല്‍ ലൈ​റ്റ് ഡി​ന്ന​ര്‍ തു​ട​ങ്ങി ഏ​താ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്​ വേ​ദി. 500 ച​തു​ര​ശ്ര അ​ടി​യാ​ണ്​ വി​സ്തീ​ർ​ണം. കോ​ട്ട​പ്പു​റ​ത്തെ ടൂ​റി​സം വ​കു​പ്പി​​ന്‍റെ ഫ്ലോ​ട്ടി​ങ് ബോ​ട്ട് ജെ​ട്ടി​യാ​ണ് മോ​ടി​കൂ​ട്ടി ഒ​ഴു​കു​ന്ന വേ​ദി​യാ​ക്കി മാ​റ്റി​യ​ത്.

വേ​ദി​യു​ടെ ന​ട​ത്തി​പ്പ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കോ വ്യ​ക്തി​ക​ള്‍ക്കോ ന​ല്‍കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഏ​റ്റ​വും ഉ​യ​ര്‍ന്ന പ്ര​തി​മാ​സ വാ​ട​ക വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​ര്‍ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നു വ​ര്‍ഷ​ത്തേ​ക്കാ​യി​രി​ക്കും ന​ല്‍കു​ക.

സം​സ്ഥാ​ന​ത്ത്​ സ​ർ​ക്കാ​ർ നി​യ​​ന്ത്ര​ണ​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം ആ​ദ്യ​മാ​യാ​ണെ​ന്ന്​ ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ലി​ജോ ജോ​സ​ഫ് 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

ഹൗ​സ്​​ബോ​ട്ടു​ക​ൾ​ക്കു പി​ന്നി​ൽ ഘ​ടി​പ്പി​ച്ചും ഇ​ത്​ ഉ​പ​യോ​ഗി​ക്കാ​നാ​വും.എ​ട്ട് കോ​ടി മു​ട​ക്കി സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് കോ​ട്ട​പ്പു​റ​ത്ത് നി​ർ​മി​ക്കു​ന്ന ഹൗ​സ്‌​ബോ​ട്ട് ടെ​ര്‍മി​ന​ലി​​ന്‍റെ പ്ര​വ​ര്‍ത്ത​നം ഏ​പ്രി​ലി​ല്‍ ആ​രം​ഭി​ക്കും.

ഇ​തും കൂ​ടി​യാ​യാ​ൽ ഇ​വി​​ട​ത്തെ ഹൗ​സ് ബോ​ട്ടു​ക​ളു​ടെ എ​ണ്ണം കൂ​ടും. ആ​നു​പാ​തി​ക​മാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ദി ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്കു​ള്ള അ​പേ​ക്ഷ ഫോ​റം കാ​സ​ർ​കോ​ട്​ വി​ദ്യാ​ന​ഗ​റി​ലെ ഡി.​ടി.​പി.​സി ഓ​ഫി​സി​ല്‍നി​ന്ന്​ ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി അ​ഞ്ച്. ഫോ​ണ്‍: 04994 256450, 9746462679.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DTPCFloating stage
News Summary - Floating stage set up by DTPC at Neeleeswaram
Next Story