Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനിരോധിത വല ഉപയോഗിച്ച്...

നിരോധിത വല ഉപയോഗിച്ച് മത്സ്യ ബന്ധനം: നാല് ബോട്ടുകൾ പിടികൂടി

text_fields
bookmark_border
നിരോധിത വല ഉപയോഗിച്ച് മത്സ്യ ബന്ധനം: നാല് ബോട്ടുകൾ പിടികൂടി
cancel
camera_alt

പിടികൂടിയ മത്സ്യബന്ധന ബോട്ടുകൾ തൈക്കടപ്പുറത്ത് എത്തിച്ചപ്പോൾ

നീ​ലേ​ശ്വ​രം: ദൂ​ര​പ​രി​ധി ലം​ഘി​ച്ച് ക​ട​ലി​ൽ മീ​ൻ പി​ടി​ക്കു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. കാ​സ​ർ​കോ​ട്​ ഫി​ഷ​റീ​സ്, അ​ഴി​ത്ത​ല, ബേ​ക്ക​ൽ, ഷി​റി​യ കോ​സ്റ്റ​ൽ പൊ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറ് എ​ന്നി​വ സം​യു​ക്ത​മാ​യി ക​ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത​വ​ല ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ല്​ ബോ​ട്ടു​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ തൗ​ഫി​ക്ക്, പു​തി​യാ​പ്പ വി​ഷ്ണു​മാ​യ, മം​ഗ​ളൂ​രു അ​ൽ ജ​സീ​റ, അ​സൂ​മ​ർ എ​ന്നീ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​കോ​ട്​ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ കെ.​വി. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി നാ​ല് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​തു​ട​ങ്ങി​യ വ്യാ​പ​ക പ​രി​ശോ​ധ​ന രാ​ത്രി 9.30വ​രെ തു​ട​ർ​ന്നു.

കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റ​ത്തി​ന് അ​ഞ്ച്​​ നോ​ട്ടി​ക്ക​ൽ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തുനി​ന്നാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഇ​വ രാ​ത്രി 12.30ന് ​തൈ​ക്ക​ട​പ്പു​റ​ത്ത് എ​ത്തി​ച്ചു. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറ് സി.​പി.​ഒ വി​നോ​ദ് കു​മാ​ർ, അ​ഴി​ത്ത​ല കോ​സ്റ്റ​ൽ സി.​പി.​ഒ സു​കേ​ഷ് കു​മാ​ർ, ഹോം​ഗാ​ർ​ഡ് രാ​ജേ​ഷ്, ബേ​ക്ക​ൽ കോ​സ്റ്റ​ൽ സി.​പി.​ഒ ര​ഞ്ജിത്ത്, സ​ജി​ത്ത്, ഷി​റി​യ കോ​സ്റ്റ​ൽ സി.​പി.​ഒ പ്ര​ദീ​പ് കു​മാ​ർ, രൂ​പേ​ഷ്, ഫി​ഷ​റീ​സ് റ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ മ​നു, ശി​വ​കു​മാ​ർ, അ​ജീ​ഷ്, ധ​നീ​ഷ്, സ​മീ​ർ, ഡ്രൈ​വ​ർ​മാ​രാ​യ നാ​രാ​യ​ണ​ൻ, സ​തീ​ശ​ൻ എ​ന്നി​വ​ർ പ​രി​രോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പി​ടി​കൂ​ടി​യ ബോ​ട്ടി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തി​ന് ഒ​രു​ബോ​ട്ടി​ന് 79,000 രൂ​പ വീ​തം പി​ഴ അ​ട​പ്പി​ച്ചു. ഇ​തുകൂ​ടാ​തെ 2,50,000 രൂ​പ വീ​തം പി​ഴ​യും ഈ​ടാ​ക്കി. നി​രോ​ധി​ത വ​ല ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishingboatsKasaragod Newsprohibited nets
News Summary - Fishing with prohibited nets: Four boats caught
Next Story