കാടു കയറി എഫ്.സി.ഐ റോഡ്
text_fieldsനീലേശ്വരം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള റോഡ്
കാടുമൂടി കിടക്കുന്നു.
നീലേശ്വരം: ജില്ലയിലെ ഏക ധാന്യ സംഭരണ കേന്ദ്രമായ നീലേശ്വരം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള റോഡ് കാടുമൂടിക്കിടക്കുന്നു. മാത്രമല്ല ഈ റോഡ് തകർന്ന് പാതാള കുഴിയായതിനാൽ യാത്ര തന്നെ ദുരിതമാവുകയാണ്. സമീപത്ത് പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്കും മറ്റ് കാൽനടയാത്രക്കാർക്കും കാട് മൂടി കിടക്കുന്നത് ദുരിതമാകുന്നു.
ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. നീലേശ്വരം റെയിൽവേ സ്റ്റേഷെന്റ രണ്ടാമത്തെ പ്ലാറ്റ് ഫോമിന് സമീപത്തുള്ള റോഡിനാണ് ഈ ദുർഗതി. ദിവസവും എഫ്.സി.ഐ ഗോഡൗണിലേക്ക് ധാന്യങ്ങൾ കയറ്റാൻ എത്തുന്ന ലോറികൾക്ക് റോഡിലെ കുഴിയിൽ വീണ് അപകടങ്ങളും സംഭവിക്കുന്നതായി ഡ്രൈവർമാർ സാക്ഷ്യപെടുത്തുന്നു.
ജില്ലയിലെ വിവിധ റേഷൻ കടകളിലേക്ക് ധാന്യങ്ങൾ എത്തിക്കുന്നത് മൂലം ദൂരെ നിന്ന് പോലും വാഹനങ്ങൾ ഇവിടേക്ക് എത്തിച്ചേരുന്നുണ്ട്. റോഡ് റെയിൽവേ സ്ഥലത്ത് കൂടി കടന്ന് പോകുന്നത് മൂലം ടാറിങ് ചെയ്യുവാൻ നീലേശ്വരം നഗരസഭക്ക് സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

