Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightറെയിൽവേ സ്​റ്റേഷൻ...

റെയിൽവേ സ്​റ്റേഷൻ മനോഹരമാക്കി ജീവനക്കാർ

text_fields
bookmark_border
neeleswaram railway station
cancel
camera_alt

നീലേശ്വരം റെയിൽവേ സ്​റ്റേഷനിൽ പെയിൻറ്​ ചെയ്യുന്ന ജീവനക്കാർ

നീലേശ്വരം: കോവിഡ് മഹാമാരിയും ലോക്​ഡൗണും വ്യാപകമായതോടെ നീലേശ്വരം റെയിൽവേ സ്​റ്റേഷനിൽ ആളും ആരവവുമില്ല. ഇൗ നേരത്ത് സ്​റ്റേഷനിലെ പല ഭാഗങ്ങളിലും പെയിൻറടിക്കുകയാണ് രണ്ട് ജീവനക്കാർ. റെയിൽവേ സ്​റ്റേഷനിലെ ഇലക്​ട്രിക് വിഭാഗം ജീവനക്കാരായ കെ.വി. സുജിത്, എ. അജിത എന്നിവർ ചേർന്നാണ് റെയിൽവേ സ്​റ്റേഷ​െൻറ എല്ലാ ഭാഗങ്ങളിലും പെയിൻറ് പണിയിൽ ഏർപ്പെട്ടത്. ഇവരെ സഹായിക്കാൻ സിഗ്നൽ വിഭാഗം ജീവനക്കാരായ രതീഷും സതീശനും സജീവമായുണ്ട്.

ദീർഘദൂര വണ്ടികളായ, നേത്രാവതി, രാജധാനി എന്നിവക്ക് നീലേശ്വരം റെയിവേ സ്​റ്റേഷനിൽ സ്​റ്റോപ്പില്ല മറ്റ് വണ്ടികളായ മലബാർ എക്‌സ്പ്രസ്​, കണ്ണൂർ എക്സ്പ്രസ്​, വെസ്​റ്റ്​ കോസ്​റ്റ്​, ചെന്നൈ സൂപ്പർഫാസ്​റ്റ്​, ഏറനാട്, കോയമ്പത്തൂർ എക്സ്പ്രസ്​ എന്നിവയുടെ ഓട്ടം നിർത്തിയതോടെ നീലേശ്വരം റെയിൽവേ സ്​റ്റേഷനിൽ തിരക്കും കുറവായിരിക്കയാണ്. സമ്പൂർണ ലോക്​ഡൗൺ പ്രഖാപിച്ചതോടെ വൈകുന്നേരങ്ങളിൽ റെയിൽവേ സ്​റ്റേഷനിൽ സവാരിക്കിറങ്ങുന്നവരും ഇല്ലാതായി.

ഇതോടെയാണ് ജീവനക്കാരായ സുജിത്തും അജിതയും തങ്ങളുടെ സ്​റ്റേഷനിൽ പെയിൻറ്​ ചെയ്യാൻ തീരുമാനിച്ചത്.ഇവർക്ക് സഹായമായി ട്രാഫിക്ക് ജീവനക്കാരായ രതീഷും സതീശനും കൂട്ടിന് വന്നതോടെ പെയിൻറടിക്കാൻ കൂടുതൽ താൽപര്യമായി. റെയിൽവേ സ്​റ്റേഷനിലെ മേൽക്കൂടി​െൻറ ഭാഗത്ത് പെയിൻറ്​ ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇവർ പെയിൻറ് ചെയ്യുന്നത്.

ഇനിയും സമയം കിട്ടിയാൽ മറ്റു ഭാഗങ്ങളിലും പെയിൻറ്​ അടിച്ച് തങ്ങളുടെ റെയിൽ​േവ സ്​റ്റേഷൻ മനോഹരമാക്കാനാണ് ഇവരുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway station beautificationneeleswaram railway station
News Summary - Employees beautified the railway station
Next Story