പാട്ട് വരും; കടൽ കടന്നും
text_fieldsനീലേശ്വരം: തദ്ദേശ തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും ഗള്‍ഫ് നാടുകളിലും ആവേശത്തിന് ഒട്ടും കുറവില്ല. കിനാനൂര്‍ -കരിന്തളത്തെ എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ക്ക് കടലിനക്കരെനിന്നും പ്രചാരണം നയിക്കുകയാണ് ഷാര്‍ജയില്‍നിന്നുള്ള യുവാവ്.
തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലില്ലാത്തതിെൻറ വിഷമം തീര്‍ക്കാന്‍ എല്‍.ഡി.എഫ് പ്രചാരണത്തിനായി പാരഡിഗാനങ്ങളുടെ വിഡിയോകള്‍ തയാറാക്കി കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കൊട്ടമടല്‍ സ്വദേശിയായ എന്‍.വി. പ്രേംരാജാണ് പ്രവര്‍ത്തകര്‍ക്ക് ആവേശമാകുന്നത്.
ആദ്യം തെൻറ വാര്‍ഡായ ബിരിക്കുളത്തെ സ്ഥാനാർഥി വി. സന്ധ്യക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരപ്പ ഡിവിഷന് സ്ഥാനാർഥി പി.വി. ചന്ദ്രനും വേണ്ടിയാണ് പാരഡി വിഡിയോകള്‍ ഒരുക്കിയത്. ഇവ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര് സ്ഥാനാർഥികള്‍ക്കായി പ്രേംരാജിെൻറ സഹായം തേടിയെത്തി.
നിലവില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പത്തോളം ഇടതുമുന്നണി സ്ഥാനാർഥികള്‍ക്ക് പ്രേംരാജ് വിഡിയോകള്‍ തയാറാക്കിക്കഴിഞ്ഞു. ഇനിയും ആവശ്യക്കാര്‍ ഏറെയാണ്. പാരഡി ഗാനങ്ങളുടെ വരികളെഴുതുന്നതും പാടുന്നതും പ്രേംരാജ് തന്നെയാണ്. തെൻറ തിരക്കുപിടിച്ച ജോലിക്കിടയിലെ ഇടവേളകളിലും രാത്രികളിലുമാണ് എഴുത്തും സംഗീതവും ആലാപനവും. ഗൾഫിലെ പാട്ട് നാട്ടിൽ തരംഗമാണിപ്പോൾ. വടക്കന്‍ ഡയറീസ് വ്ലോഗ്, വടക്കന്‍ ഡയറീസ് എൻറര്‍ടെയ്ൻമെൻറ് എന്നീ പേരുകളില്‍ യുട്യൂബ് ചാനലുകളും പ്രേംരാജിേൻറതായുണ്ട്. പരേതനായ എന്‍.വി. മോഹനെൻറയും ജാനകിയടൈയും മകനാണ്. ഷൈന, ഷൈമ എന്നിവര്‍ സഹോദരിമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

