ചത്ത പോത്തിനെ സ്കൂളിനു സമീപം തള്ളി
text_fieldsകീഴ്മാല സ്കൂളിനു സമീപം ചത്ത പോത്തിനെ കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, എസ്.ഐ കെ. ശ്രീജേഷ് എന്നിവർ സന്ദർശിക്കുന്നു
നീലേശ്വരം: ചത്ത പോത്തിനെ സ്കൂളിനു സമീപം തള്ളിയ നിലയിൽ കണ്ടെത്തി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കീഴ്മാല എ.എൽ.പി സ്കൂളിനു സമീപം റോഡരികിലുള്ള പാറപ്പുറത്താണ് ചത്ത പോത്തിനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിയിൽ വാഹനത്തിൽ കൊണ്ടുവന്ന് സ്കൂളിന്റെ മുമ്പിൽ തള്ളിയതായിരിക്കാമെന്ന് നാട്ടുകാർ സംശയിക്കുന്നു. നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപം രാവിലെ ദുർഗന്ധം പരന്നപ്പോഴാണ് നാട്ടുകാർ അറിഞ്ഞത്.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി സ്ഥലത്തെത്തി നീലേശ്വരം പൊലീസിനെ അറിയിച്ചു. എസ്.ഐ കെ. ശ്രീജേഷ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പോത്തിെന്റ കഴുത്തിൽ മൃഗ സംരക്ഷണവകുപ്പിന്റെ നമ്പർ പതിച്ച അടയാളമുണ്ട്. പിന്നീട് നാട്ടുകാർ ഇടപെട്ട് ജഡം കുഴിയെടുത്ത് മറവുചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

