അപകടം പതിയിരിക്കുന്നു; യാത്രക്കാർ സൂക്ഷിക്കുക
text_fieldsകാടുമൂടിക്കിടക്കുന്ന കൂട്ടപ്പന വൈദ്യുതിത്തൂണും കമ്പികളും
നീലേശ്വരം: മടിക്കൈ ബങ്കളം ട്രാൻസ്ഫോമറിൽനിന്ന് കൂട്ടപ്പന നഗറിലേക്ക് പോകുന്ന ത്രീ ഫേസ് ലൈനും വൈദ്യുതിത്തൂണും കാടുമൂടിയത് അപകടത്തിന് കാരണമാക്കുന്നു. സമീപകാലങ്ങളിലായി വൈദ്യുതിമൂലമുള്ള അപകടം തുടർക്കഥയായ സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലാണ്. ഇത് അറിയാതെ കാട്ടുവള്ളികൾ വലിക്കുകയോ മറ്റോ ചെയ്താൽ തൊടുന്നത് ത്രീ ഫേസ് ലൈനിലായിരിക്കും. ലൈനും തൂണും തമ്മിൽ കാണാൻ പറ്റാത്തവിധത്തിൽ കാടുമൂടിയ അവസ്ഥയിലാണ്.
ഇത് വൻ അപകടത്തിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നു. ഈ ലൈനിന്റെ സമീപത്തായി ഇന്റർനെറ്റ് കേബിളും കടന്നുപോകുന്നുണ്ട്. സമീപത്തെ കാവിലെ മരങ്ങളും കാട്ടുവള്ളികളുമാണ് ഇതിനു മുകളിൽ പടർന്നിട്ടുള്ളത്. ഇതേ ത്രീ ഫേസ് ലൈനിൽനിന്നാണ് തൊട്ടടുത്ത ശ്രീനാരായണഗുരു മഠത്തിലേക്കും താഴെയുള്ള നഗറുകളിലേക്കും ലൈൻ വലിച്ചത്. ലൈനിലേക്ക് വീണ കാടും വള്ളികളും മാറ്റിയില്ലെങ്കിൽ ഇവിടെ ഏതുസമയത്തും അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് സമീപവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

