ബസ് സ്റ്റാൻഡ് നിർമാണം; പഴയ കെട്ടിടങ്ങൾക്ക് കുലുക്കം
text_fieldsപുതിയ ബസ് സ്റ്റാൻഡിലെ പ്രവൃത്തി
നീലേശ്വരം: ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന പുതിയ ബസ് സ്റ്റാൻഡിലെ യാർഡ് നിർമാണ പ്രവൃത്തിമൂലം സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങുന്നതായി വ്യാപാരികൾ. സ്റ്റാൻഡിന്റെ തൊട്ട് കിഴക്കായി സ്ഥിതിചെയ്യുന്ന കാലപ്പഴക്കമുള്ള ഓടിട്ട ഇരുനില കെട്ടിടത്തിൽ പ്രവൃത്തിമൂലം ശക്തമായ കുലുക്കം അനുഭവപ്പെടുന്നു.
ചുമട്ടുതൊഴിലാളി ഓഫിസടക്കം നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഷോപ്പിങ് കോംപ്ലക്സിന്റെ മുൻഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രങ്ങളും ബ്രേക്കിങ് മെഷീൻ പിടിപ്പിച്ച വണ്ടിയും തലങ്ങും വിലങ്ങും ഓടിക്കുമ്പോഴാണ് കെട്ടിടം കുലുങ്ങുന്നത്. ഏതാണ്ട് 150 മീറ്റർ ദൂരം വരെയുള്ള സ്ഥലത്തേക്ക് ഭൂമി കുലുങ്ങുന്നതായി വ്യാപാരികൾ പറഞ്ഞു. ഇത് കെട്ടിടത്തിൽ ജോലിചെയ്യുന്നവരുടെ ജീവന് ഭീഷണിയായതിനാൽ കോൺക്രീറ്റ് പ്രവൃത്തി രാത്രി എട്ടിനുശേഷം ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

