Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിണറ്റിൽ കരിഓയിൽ ഒഴിച്ചു
text_fieldsbookmark_border
നീലേശ്വരം: കുടുംബം ഉപയോഗിക്കുന്ന കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. മടിക്കൈ പഞ്ചായത്തിലെ മൂന്ന്റോഡ് കരിയാടയിലെ നഴ്സായ സിഞ്ചു സാബുവിെന്റ വീട്ടുമുറ്റത്തെ കിണറ്റിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നീലേശ്വരം പൊലീസിൽ പരാതി നൽകി. ശനിയാഴ്ച സിഞ്ചു ബന്ധുവിെന്റ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്താണ് അജ്ഞാതൻ കരി ഓയിൽ ഒഴിച്ചതായി കരുതുന്നത്. ഞായറാഴ്ച രാവിലെ അയൽവാസി വെള്ളം കോരുന്നതിനിടയിലാണ് കിണർ മലിനപ്പെടുത്തിയതായി കണ്ടെത്. നീലേശ്വരം പൊലീസ് കിണർ പരിശോധിച്ച ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

