Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightമടിക്കൈയിൽ...

മടിക്കൈയിൽ സി.പി.എം–ആർ.എസ്.എസ് സംഘർഷം; വാഹനങ്ങൾ തകർത്തു

text_fields
bookmark_border
മടിക്കൈയിൽ സി.പി.എം–ആർ.എസ്.എസ് സംഘർഷം; വാഹനങ്ങൾ തകർത്തു
cancel

നീലേശ്വരം: മടിക്കൈയിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ വാഹനങ്ങൾ തകർത്തു. മടിക്കൈ മലപ്പച്ചേരി കോതോട്ട്പാറയിലാണ് സംഘർഷം നടന്നത്. ആർ.എസ്.എസ് ജന്മദിനാഘോഷത്തി​െൻറ ഭാഗമായി കോതോട്ട്പാറയിൽ സംഘടിപ്പിച്ച പഥസഞ്ചലനത്തിൽ പങ്കെടുക്കാനെത്തിയ ആർ.എസ്.എസ് പ്രവർത്തകരുടെ ബൈക്കുകൾ സി.പി.എം പ്രവർത്തകർ തകർത്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം സി.പി.എം പ്രവർത്തകർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

നാരായണൻ കോതോട്ട്, സഞ്​ജയ്, അരുൺകുമാർ, സുധീഷ് ഷൈജു, അനീഷ് മയ്യങ്ങാനം എന്നിവർ ഉൾപ്പെടെ കണ്ടാലറിയുന്നവർക്കെതിരെയാണ് കേസെടുത്തത്. പറക്കളായി രഞ്​ജിത്ത്, സുനിൽകുമാർ, രജിത്ത് മടിക്കൈ, രതീഷ് എന്നിവരുടെ ബൈക്കുകളാണ് തകർത്തത്. ഇതുസംബന്ധിച്ച് സുനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSCPM
News Summary - CPM-RSS conflict
Next Story