ജ്വല്ലറിയിൽ വ്യാജ സ്വർണം നൽകി തട്ടിപ്പ്: പ്രതികളെ ഉടൻ പിടികൂടും
text_fieldsകേരള ജ്വല്ലറിയിൽ സ്വർണ വിൽപന തട്ടിപ്പ് നടത്തിയ
യുവാക്കൾ നിരീക്ഷണ കാമറയിൽ
നീലേശ്വരം: ജ്വല്ലറിയിൽ രണ്ടംഗസംഘം വിൽപന നടത്തിയ സ്വർണത്തിനുള്ളിൽ ചെമ്പ് ഒളിപ്പിച്ചുവെച്ച സംഭവത്തിൽ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. നീലേശ്വരം രാജാ റോഡിലെ പരിപ്പുവടശാലക്ക് സമീപം പ്രവർത്തിക്കുന്ന കേരള ജ്വല്ലറിയിലാണ് രണ്ടു യുവാക്കൾ എത്തി തട്ടിപ്പ് നടത്തിയത്. പതിനേഴ് ഗ്രാം സ്വർണമാണ് ഇവർ വിൽപന നടത്തിയത്. 91000 രൂപ ജ്വല്ലറി ഉടമ നസീർ നൽകുകയും ചെയ്തു. പിന്നീട് പരിശോധന നടത്തുന്നതിനിടയിൽ സ്വർണാഭരണത്തിനുള്ളിൽ അഞ്ച് ഗ്രാം ചെമ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നീലേശ്വരം പൊലീസിൽ പരാതി നൽകി. തട്ടിപ്പ് നടത്തിയവരുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

