Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനഗരസഭ ഇടപെടൽ;...

നഗരസഭ ഇടപെടൽ; നീലേശ്വരം ദേശീയപാത എംബാങ്ക്ഡ് പാലം നിർമാണം നിർത്തിവെച്ചു

text_fields
bookmark_border
നഗരസഭ ഇടപെടൽ; നീലേശ്വരം ദേശീയപാത എംബാങ്ക്ഡ് പാലം നിർമാണം നിർത്തിവെച്ചു
cancel
camera_alt

ദേശീയപാത പൊലീസ് സ്റ്റേഷന് സമീപം എംബാങ്ക്ഡ് പാലം നിർമാണ പ്രവൃത്തി

നിർത്തിവെച്ച നിലയിൽ

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന എം​ബാ​ങ്ക്ഡ് പാ​ലം (മണ്ണിട്ടുയർത്തിയുള്ള പാലം) നി​ർ​മാ​ണ പ്ര​വൃ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ സ​ർ​വ​ക​ക്ഷി ക​മ്മി​റ്റി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം പാ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച പി​റ്റേ ദി​വ​സം ത​ന്നെ നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​യ​ത്.

നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ലേ​ക്കു​ള്ള യ​ഥാ​ർ​ഥ പ്ര​വേ​ശ​ന ക​വാ​ടം അ​ട​യു​ക​യും പ​ക​രം പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​ർ​മി​ക്കു​ന്ന അ​ടി​പ്പാ​ത വ​ഴി മാ​ത്ര​മേ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് നീ​ലേ​ശ്വ​ര​ത്ത് ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ത്. ഇ​തി​നാ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ചെ​യ​ർ​പേ​ഴ്​​സ​ൻ ടി.​വി. ശാ​ന്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ രാ​ഷ്ടീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വ​ക​ക്ഷി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

പി​ന്നീ​ട് സ​ർ​വ​ക​ക്ഷി​സം​ഘം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​ർ​ക്ക് ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി. എ​ന്നാ​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ച് യു.​ഡി.​എ​ഫ് ക​മ്മി​റ്റി പ്ര​ത്യേ​ക​മാ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. പി​ന്നീ​ട് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി മു​ഖേ​ന കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗഡ്ക​രി​ക്ക് ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ നി​വേ​ദ​നം ന​ൽ​കി.

അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി എം.​പി​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ​ർ​വ​കക്ഷി സം​ഘ​ത്തി​ൽ നി​ന്ന് യു.​ഡി.​എ​ഫി​നെ ഒ​ഴി​വാ​ക്കി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി നേ​താ​ക്ക​ള​ട​ക്ക​മു​ള്ള സ​ർ​വ​ക​ക്ഷി സം​ഘം ഡൽഹിയി​ലെ​ത്തി മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി​മാ​ർ ഉ​റ​പ്പ് ന​ൽ​കി. ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ​പാ​ത പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ എം​ബാ​ങ്ക്ഡ് ബ്രി​ഡ്ജി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​തെ നി​ർ​മാ​ണം ന​ട​ത്ത​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് അ​ടി​യ​ന്ത​ര മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു. ഇ​താ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highway
News Summary - Construction of the Nileswaram National Highway Embanked Bridge has been suspended
Next Story