Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപള്ളിക്കര റെയിൽവേ...

പള്ളിക്കര റെയിൽവേ മേൽപാലം നിർമാണത്തിന്​ വേഗത പോര

text_fields
bookmark_border
പള്ളിക്കര റെയിൽവേ മേൽപാലം നിർമാണത്തിന്​ വേഗത പോര
cancel
camera_alt

പള്ളിക്കര റെയിൽവേ മേൽപാലത്തി​െൻറ നിർമാണ പ്രവൃത്തി


നീലേശ്വരം: പള്ളിക്കര റെയിൽവേ മേ​ൽ​പാ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ഇ​തു​മൂ​ലം ദു​രി​തം പേ​റു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രും. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് മേ​ൽ​പാ​ല​ത്തി​െൻറ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 2021 ഒ​ക്ടോ​ബ​റി​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി​ല്ല. നി​ർ​മാ​ണം ആ​രം​ഭി​ക്കു​മ്പോ​ൾ ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് നി​ർ​മാ​ണ ക​മ്പ​നി സ​ർ​ക്കാ​റി​ന് ന​ൽ​കി​യ ഉ​റ​പ്പ്.

ഇ​രു​വ​ശ​ത്തെ​യും തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം ക​ഴി​ഞ്ഞു. എ​ന്നാ​ൽ, പ്ര​ധാ​ന​മാ​യി മേ​ൽ​പാ​ലം ഉ​യ​രേ​ണ്ട റെ​യി​ൽ പാ​ള​ത്തി​െൻറ മു​ക​ളി​ലു​ള്ള പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ​യാ​യി​ട്ടും ഇ​പ്പോ​ഴും വി​ര​ലി​ലെ​ണ്ണാ​വു​ന്ന തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് പ​ണി​യെ​ടു​ക്കു​ന്ന​ത്. ഇ​ങ്ങ​നെ പോ​യാ​ൽ ഇ​നി​യും ഒ​രു​പാ​ട് മാ​സം യാ​ത്ര​ക്കാ​ർ ദു​രി​തം സ​ഹി​ക്കേ​ണ്ടി വ​രും. 64.44 കോ​ടി രൂ​പ​ക്ക് എ​റ​ണ​കു​ള​ത്തെ ക​മ്പ​നി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. റെ​യി​ൽ​വേ പാ​ള​ത്തി​െൻറ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​ള്ള തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​തി​ന് മു​ക​ളി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ണി​യാ​ണ് ന​ട​ക്കേ​ണ്ട​ത്. ഈ ​പ്ര​വൃ​ത്തി ന​ട​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മീ​പ​ത്തെ വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണം. ഇ​ത് റെ​യി​ൽ​വേ വ​കു​പ്പ് ത​ന്നെ നേ​രി​ട്ട് ചെ​യ്യേ​ണ്ട​താ​ണ്‌.

ട്രെ​യി​നു​ക​ൾ സ​ഞ്ച​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ മാ​റ്റു​ന്ന​തു​ത​ന്നെ ഏ​റെ ദു​ർ​ഘ​ടം പി​ടി​ച്ച പ​ണി​യാ​ണ്. ഇ​ത് മാ​റ്റി​സ്ഥാ​പി​ക്കൂ​വോ​ൾ ട്രെ​യി​ൻ സ​ഞ്ചാ​ര​ത്തെ​യും ബാ​ധി​ക്കും. ഈ ​പോ​സ്​​റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ച്ചാ​ലെ ക​രാ​റു​കാ​ര​ന് മേ​ൽ​പാ​ല നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. റെ​യി​ൽ​വേ​യു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ൻ വൈ​കു​ന്ന​തി​െൻറ പ്ര​ധാ​ന കാ​ര​ണം. ഇ​ത് ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ പാ​ള​ത്തി​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ൽ സ്​​റ്റീ​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ. മു​ക​ളി​ൽ സ്ഥാ​പി​ക്കേ​ണ്ട ഗ​ർ​ഡ​റു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റി​സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ പ​ള്ളി​ക്ക​ര റെ​യി​ൽ​വേ മേ​ൽ​പാ​ലം എ​ന്ന സ്വ​പ്നം പൂ​വ​ണി​യൂ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pallikkara railway overbridge
News Summary - Construction of Pallikkara railway overbridge is not fast enough
Next Story