Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപള്ളിക്കര റെയിൽവേ...

പള്ളിക്കര റെയിൽവേ മേൽപാലം നിർമാണം നിർത്തിവെച്ചു

text_fields
bookmark_border
പള്ളിക്കര റെയിൽവേ മേൽപാലം നിർമാണം നിർത്തിവെച്ചു
cancel
camera_alt

പ​ള്ളി​ക്ക​ര റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി‍െൻറ മു​ക​ളി​ൽ സ്ഥാ​പി​ക്കേ​ണ്ട സ്റ്റീ​ൽ ഗ​ർ​ഡ​റു​ക​ൾ പാ​ല​ത്തി​നു​സ​മീ​പ​ത്ത് ത​യാ​റാ​ക്കി​വെ​ച്ച നി​ല​യി​ൽ  

നീ​ലേ​ശ്വ​രം: പ​ണി​തി​ട്ടും പ​ണി​തി​ട്ടും പ​ണി​തീ​രാ​ത്ത പാ​ല​മെ​ന്ന പേ​രു​കേ​ട്ട പ​ള്ളി​ക്ക​ര റെ​യി​ൽ​വേ മേ​ൽ​പാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ചു. ഇ​നി പ​ണി തു​ട​ങ്ങ​ണ​മെ​ങ്കി​ൽ റെ​യി​ൽ​വേ വ​കു​പ്പ്​​ ക​നി​യേ​ണ്ടി​വ​രും. റെ​യി​ൽ​വേ പാ​ള​ത്തി‍െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പ്ര​വൃ​ത്തി​ക​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

ഇ​നി പാ​ള​ത്തി‍െൻറ മു​ക​ളി​ലു​ള്ള ശ്ര​മ​ക​ര​മാ​യ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ഇ​തി​ന് റെ​യി​ൽ​വേ വ​കു​പ്പി‍െൻറ അ​നു​മ​തി കി​ട്ടാ​ത്ത​താ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. പാ​ള​ത്തി​‍െൻറ മു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന സ്റ്റീ​ൽ ഗ​ർ​ഡ​ർ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. ഒ​രു​തൂ​ണി​ന് അ​ഞ്ച് ഗ​ർ​ഡ​ർ സ്ഥാ​പി​ക്ക​ണം. മൊ​ത്തം 45 സ്റ്റീ​ൽ ഗ​ർ​ഡ​ർ സ്ഥാ​പി​ക്കേ​ണ്ടി​വ​രും. ഇ​ത് സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ പാ​ള​ത്തി​നു​സ​മീ​പ​ത്ത് റെ​യി​ൽ​വേ സ്ഥാ​പി​ച്ച നാ​ല് വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ മാ​റ്റേ​ണ്ടി​വ​രും. ഇ​തി​നാ​യി റെ​യി​ൽ വ​കു​പ്പ് പ്ര​ത്യേ​കം അ​നു​വാ​ദം ന​ൽ​ക​ണം.

പാ​ള​ത്തി​ന് സ​മീ​പ​ത്തെ തൂ​ണു​ക​ൾ മാ​റ്റു​മ്പോ​ൾ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ്സ​​പ്പെ​ടും. മു​ഴു​വ​ൻ തൂ​ണു​ക​ളു​ടെ​യും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കേ​ണ്ടി​വ​രും. ഇ​ങ്ങ​നെ റെ​യി​ൽ​വേ ദ്രു​ത​ഗ​തി​യി​ൽ ഉ​ത്ത​ര​വി​ട്ട് വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റി​സ്ഥാ​പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ലു​മാ​സ​ത്തി​നു​ള്ളി​ൽ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ സാ​ധി​ക്കും. ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന ഏ​ക റെ​യി​ൽ​വേ ഗേ​റ്റാ​ണ് പ​ള്ളി​ക്ക​ര​യി​ലേ​ത്. 2018 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച പാ​ലം​പ​ണി 2022 ആ​യി​ട്ടും എ​ങ്ങു​മെ​ത്താ​തെ നി​ൽ​ക്കു​ന്നു. റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് മു​ക​ളി​ൽ 45 മീ​റ്റ​ർ വീ​തി​യി​ൽ സം​സ്ഥാ​ന​ത്തെ ആ​ദ്യ റോ​ഡാ​ണ് പ​ള്ളി​ക്ക​ര​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

750 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് 68 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച​ത്. ദി​വ​സ​വും ഗേ​റ്റി​ൽ കു​ടു​ങ്ങു​ന്ന​ത്​ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ്. യാ​ത്ര​ക്കാ​ർ ഈ ​കു​രു​ക്കി​ൽ നി​ന്ന് മോ​ച​നം​കി​ട്ടാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pallikkara railway overbridge
News Summary - Construction of Pallikkara railway overbridge has been stopped
Next Story