കളഞ്ഞുകിട്ടിയ സ്വർണം പൊലീസിനു കൈമാറി കുട്ടികൾ
text_fieldsവെള്ളരിക്കുണ്ട് നിർമലഗിരി സ്കൂളിലെ വിദ്യാർഥികളായ ആൽബി, ഐവിൻ, ആൽവിൻ, അയറിൻ എന്നിവർ
നീലേശ്വരം: വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണം പൊലീസിനെ ഏൽപ്പിച്ച് കുട്ടികൾ. സ്വർണ മോതിരമാണ് കുട്ടികൾ പൊലീസിനെ ഏൽപിച്ചത്.
ബുധനാഴ്ച വൈകീട്ട് നാലരയോടെ വെള്ളരിക്കുണ്ട് പൊലീസ് ടൗണിൽ പട്രോളിങ് നിടത്തുന്നതിനിടയിലാണ് സംഭവം. നിർമലഗിരി സ്കൂളിലെ വിദ്യാർഥികളായ ആൽബി, ഐവിൻ, ആൽവിൻ, അയറിൻ എന്നീ കുട്ടികളെ പൊലീസ് അഭിനന്ദിച്ചു.
മറ്റു കുട്ടികൾക്ക് എല്ലാം മാതൃകയാണെന്ന് അവർ പറഞ്ഞു. സ്വർണ മോതിരത്തിന്റെ ഉടമകൾ സ്റ്റേഷനിൽ തെളിവുസഹിതം എത്തിയാൽ മോതിരം കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

