കണ്ണിന് കുളിർമയായി ചേലക്കാട് വെള്ളച്ചാട്ടം
text_fieldsമടിക്കൈ ചേലക്കാട് വെള്ളച്ചാട്ടം
നീലേശ്വരം: കണ്ണിനും മനസ്സിനും കുളിർമയായി ഒഴുകുന്ന മടിക്കൈ ചേലക്കാട് വെള്ളചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. കണ്ടാസ്വാദിക്കുന്നതിനുമപ്പുറമാണ് വെളളച്ചാട്ടത്തിന്റെ ദൃശ്യഭംഗി. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് മടിക്കൈ, കിനാനൂർ-കരിന്തളം പഞ്ചായത്തുകളുടെ സംഗമഭൂമിയിലുള്ള ചേലക്കാട് വെള്ളച്ചാട്ടം. ഇവിടെ കുടുംബത്തോടൊപ്പം നിരവധിപേരാണ് എത്തിചേരുന്നത്. വെള്ളച്ചാട്ടത്തിന്റെ മനോഹരമായ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ ഇവിടെയെത്തിക്കാൻ പ്രേരിപ്പിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ ഇരുവശങ്ങളിലുമുള്ള പാറക്കെട്ടുകൾ സഞ്ചാരികൾക്ക് ഇരിപ്പിടമായി മാറുന്നു. ഞായറാഴ്ച അടക്കമുള്ള അവധി ദിവസങ്ങളിൽ ഇവിടെയെത്തുന്ന കാഴ്ചക്കാരുടെ എണ്ണം വർധിക്കുകയാണ്. മഴ കനത്ത് പെയ്താൽ വെള്ളത്തിന്റെ ഒഴുക്ക് കൂടുതൽ ഉയരത്തിൽനിന്നാകുമ്പോൾ ദൃശ്യചാരുത വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

