Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപ്രവാസിയുടെ വീട്ടിലെ...

പ്രവാസിയുടെ വീട്ടിലെ കവർച്ച: പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി

text_fields
bookmark_border
പ്രവാസിയുടെ വീട്ടിലെ കവർച്ച:  പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി
cancel
camera_alt

രാജൻ

നീ​ലേ​ശ്വ​രം: മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്ക​ത്ത് പ​റ​മ്പി​ൽ പ്ര​വാ​സി സോ​മ​ച​ന്ദ്ര​ന്റെ അ​ട​ച്ചി​ട്ട വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് 20,000 രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ.

ക​ന്യാ​കു​മാ​രി നെ​ല്ലൂ​ർ​ക്കോ​ണ​ത്തെ രാ​ജ​ൻ എ​ന്ന അ​ണ്ണാ​ച്ചി രാ​ജു​വി​നെ​യാ​ണ് (48) പ​യ്യ​ന്നൂ​ർ പൊ​ലീ​സ് മേ​ട്ടു​പ്പാ​ള​യ​ത്ത് വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വി​ഘ്നേ​ഷി​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഡി​സം​ബ​ർ ആ​റി​ന് രാ​ത്രി​യാ​ണ് അ​ടു​ക്ക​ത്ത്‌​പ​റ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ അ​ടു​ക്ക​ത്ത്പ​റ​മ്പ് ഗോ​കു​ല​ത്തി​ലെ പി. ​രാ​ജേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വാ​തി​ലും മു​റി​യി​ലെ ഷെ​ൽ​ഫു​ക​ളും കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ പൊ​ലീ​സ് രേ​ഖ​ക​ളു​മാ​യി ഒ​ത്തു​നോ​ക്കി​യാ​ണ് പ്ര​തി അ​ണ്ണാ​ച്ചി രാ​ജു​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. നീ​ലേ​ശ്വ​രം പൊ​ലീ​സ് പ​യ്യ​ന്നൂ​രി​ലെ​ത്തി പ്ര​തി​യെ ചോ​ദ്യം​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduBurglaryexpatriatearrest
News Summary - Burglary at the house of the expatriate: The accused was arrested from Tamil Nadu
Next Story