പ്രണവിെൻറ ജീവൻ രക്ഷിക്കാൻ ബിരിയാണി ചലഞ്ച്
text_fieldsപ്രണവിെൻറ ചികിത്സ സഹായത്തിനായി സമത കലാകായിക കേന്ദ്രം നടത്തിയ ബിരിയാണി ചലഞ്ച്
നീലേശ്വരം: വൃക്കരോഗം ബാധിച്ച പ്രണവിെൻറ ജീവൻ രക്ഷിക്കാൻ മടിക്കൈ മെക്കാട്ട് സമത കലാകായിക കേന്ദ്രം ബിരിയാണി ചലഞ്ച് നടത്തി. മടിക്കൈ കക്കാട്ട് ഗണേശൻ-ഗീത ദമ്പതികളുടെ മകൻ പ്രണവ് (26) ഏഴുവർഷമായി കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്. പിതാവ് ഹോട്ടൽ ജോലി ചെയ്താണ് കുടുബം പോറ്റുന്നത്.
ചികിത്സക്ക് ഇപ്പോൾ തന്നെ വലിയ തുക ചെലവായി. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ. ഇരു കിഡ്നികളും മാറ്റിവെക്കുന്നതിനും തുടർ ചികിത്സക്കുമായി 12 ലക്ഷത്തോളം രൂപ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇത്രയും വലിയ തുക താങ്ങാൻ പറ്റുന്നതല്ല.
സഹായത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: മടിക്കൈ പഞ്ചായത്ത് ആരോഗ്യ സ്ഥിരം അധ്യക്ഷ രമ പത്മനാഭൻ (ചെയ.), പ്രശാന്ത് (കൺ.), മടിക്കൈ സർവിസ് സഹകരണ ബാങ്ക്, ബറോഡ ബാങ്ക് എന്നിവടങ്ങളിൽ അക്കൗണ്ട് ആരംഭിച്ചു. ബറോഡ ബാങ്ക്: അക്കൗണ്ട് നമ്പർ: 68700100013940. ഐ.എഫ്.എസ്.സി: BARBOVJMKAI, മടിക്കൈ ബാങ്ക്: MAA06010500022440: IFSC:ICIC0000103:
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

