Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightബയോ ഫ്ലോക്...

ബയോ ഫ്ലോക് മത്സ്യകൃഷിയുമായി നീലേശ്വരം നഗരസഭ

text_fields
bookmark_border
ബയോ ഫ്ലോക് മത്സ്യകൃഷിയുമായി നീലേശ്വരം നഗരസഭ
cancel
camera_alt

നീലേശ്വരം നഗരസഭയിൽ നടപ്പാക്കുന്ന ബയോ ഫ്ലോക് മത്സ്യകൃഷി വളർത്തൽ പദ്ധതി നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്യുന്നു

നീലേശ്വരം: മത്സ്യകൃഷിയിലെ ആധുനിക സാങ്കേതവുമായി നീലേശ്വരം നഗരസഭ. മത്സ്യങ്ങളെയും സൂക്ഷ്​മാണുക്കളെയും ഒരുമിച്ചുവളർത്തി വിളവെടുക്കുന്ന ഇ​സ്രായേൽ സാങ്കേതിക വിദ്യയായ ബയോ ​ഫ്ലോക് മാതൃകക്ക് തുടക്കമായി. കോവിഡ് പശ്ചാത്തലത്തിൽ കടൽ മത്സ്യങ്ങൾ കിട്ടാതായതോടെയാണ് വീട്ടുവളപ്പിലെ മത്സ്യകൃഷിക്കുള്ള സാധ്യത വർധിച്ചത്.

മായം കലരാത്ത മത്സ്യം അതും ജീവനോടെ ഏതു സമയത്തും ലഭിക്കും എന്നതും വിപണനത്തിന് മറ്റ് സംവിധാനങ്ങൾ ഒരുക്കേണ്ടതില്ലാ എന്നതും ഈ കൃഷിരീതിയുടെ മേന്മയാണ്. ഭൂനിരപ്പിൽനിന്നും ഒരു മീറ്റർ ഉയരത്തിൽ ഇരുമ്പ് ഫെയിം ഒരുക്കി നൈലോൺ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിർമിക്കുന്നത്. ആവശ്യമെങ്കിൽ ഇത് അഴിച്ചുമാറ്റി മറ്റൊരു സ്​ഥലത്തേക്ക് മാറ്റി സ്​ഥാപിക്കുവാൻ കഴിയും വിധമാണ് ടാങ്കി​െൻറ ഡിസൈൻ. കാൽ സെൻറ്​ സ്​ഥലത്ത് 1200 മത്സ്യങ്ങളെ വരെ വളർത്താം.

ഒരു കിലോ മത്സ്യം ഉൽപാദിപ്പിക്കാൻ തീറ്റ ചെലവും മത്സ്യകുഞ്ഞി​െൻറ വിലയും വൈദ്യുതി ചാർജും പരിപാലനവുമടക്കം 80 രൂപ ചെലവ് വരും. എന്നാൽ, മത്സ്യങ്ങളെ ജീവനോടെ കൃഷിയിടത്തിൽ വിൽക്കുമ്പോൾ കിലോവിന് 300 രൂപ വില ലഭിക്കുകയും ചെയ്യും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം നഗരസഭ ബയോ ​േഫാക് മത്സ്യകൃഷി ആരംഭിച്ചത്.

ഒരു ​യൂനിറ്റ് ആരംഭിക്കാൻ 1,38,000 രൂപയാണ് ചെലവ്. ഇതിൽ 55,200 രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് സബ്​സിഡിയായി നൽകുന്നു. കർഷകർക്ക് പരിശീലനവും സാങ്കേതിക സഹായവും ഫിഷറീസ് വകുപ്പ് നൽകും. ഇതിനായുള്ള പദ്ധതി വിഹിതം നീലേശ്വരം നഗരസഭയിലെ ആദ്യത്തെ ഫ്ലോക്​ യൂനിറ്റ് പടിഞ്ഞാറും കൊഴുവലിൽ കൈപ്രത്ത് കൃഷ്​ണൻ നമ്പ്യാരുടെ വീട്ടുവളപ്പിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്​തു.

നഗരസഭ കൗൺസിലർമാരായ പി.വി. രാധാകൃഷ്​ണൻ, പി. കുഞ്ഞികൃഷ്​ണൻ നായർ, കെ.വി. സുധാകരൻ, അപിന പങ്കജാക്ഷൻ, ജിജി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biofloakfish cultivation
Next Story