Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽ പീഡനശ്രമം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

നീലേശ്വരം: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പോക്സോ കേസിൽ അറസ്റ്റിലായി. ബേക്കൽ കൂടക്കനി സ്കൂളിന് സമീപം പാക്കത്തെ കാർപന്റർ തൊഴിലാളികളും ബന്ധുക്കളുമായ മൊട്ടമ്മൽ ഹൗസിൽ ബി. ഷിജു (31), പി.എ. അശോകൻ (54) എന്നിവരെയാണ് എസ്.ഐ ശ്രീജേഷ് അറസ്റ്റുചെയ്തത്.

ട്യൂഷൻ കഴിഞ്ഞ് സ്വകാര്യബസിൽ യാത്രചെയ്യവെയാണ് പീഡനശ്രമം. കുട്ടികൾ ബഹളം വെച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് ജീവനക്കാർ ബസ് നീലേശ്വരം സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റുചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempted to molesting on bus-Two arrested
Next Story