തൈക്കടപ്പുറത്ത് വീടിനുനേരെ ആക്രമണം
text_fieldsതൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ആക്രമണം നടന്ന വീട് മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിക്കുന്നു
നീലേശ്വരം: തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപം മുസ്ലിം ലീഗ് പ്രവർത്തകൻ ഇബ്രാഹിം കുഞ്ഞിയുടെ മകളും ദുബൈലുള്ള അശ്റഫിെൻറ ഭാര്യയുമായ ഖദീജയുടെ വീടിനു നേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം. വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് ആക്രമണം നടന്നത്. സംഭവസമയത്ത് ഖദീജയും രണ്ട് മക്കളുമാണ് വീട്ടിൽ താമസമുണ്ടായിരുന്നത്. കമ്പിപ്പാരകൊണ്ട് വീടിെൻറ ജനലുകൾ അടിച്ചുതകർത്തു.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ അക്രമികൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ രാത്രിതന്നെ പ്രതികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് വാർഡ് കൗൺസിലർ കെ. പ്രകാശൻ, മുസ്ലിം ലീഗ് നേതാക്കളായ കെ. സൈനുദ്ദീൻ ഹാജി, അഡ്വ. നസീർ, സാദിഖ്, മഹമൂദ് കോട്ടായി, യൂസഫ്, അഫ്സീർ എന്നിവർ ആവശ്യപ്പെട്ടു.

