Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightആര്യശ്രീക്ക് തല...

ആര്യശ്രീക്ക് തല ചായ്ക്കാൻ കായിക വകുപ്പി​‍െൻറ വീട്

text_fields
bookmark_border
ആര്യശ്രീക്ക് തല ചായ്ക്കാൻ കായിക വകുപ്പി​‍െൻറ വീട്
cancel
camera_alt

ഫു​ട്ബാ​ൾ താ​രം ബ​ങ്ക​ള​ത്തെ ആ​ര്യ​ശ്രീ​ക്ക് വീ​ടി​‍െൻറ താ​ക്കോ​ൽ കൈമാറ​ുന്ന ചടങ്ങിൽ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്​ മധുരം നൽകുന്നു

നീ​ലേ​ശ്വ​രം: സ​ബ് ജൂ​നി​യ​ർ ഇ​ന്ത്യ​ൻ വ​നി​ത ഫു​ട്‌​ബാ​ള്‍ താ​രം ആ​ര്യ​ശ്രീ​ക്ക് സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് നി​ർ​മി​ച്ച വീ​ട് കു​ടും​ബ​ത്തി​ന് കൈ​മാ​റി.

സ്വ​ന്ത​മാ​യി വീ​ടെ​ന്ന താ​ര​ത്തി​‍െൻറ സ്വ​പ്‌​നം പൂ​ര്‍ത്തി​യാ​ക്കി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ആ​ര്യ​ശ്രീ​ക്ക് വീ​ട്​ കൈ​മാ​റി. 10 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ബ​ങ്ക​ള​ത്ത് വീ​ട് ഒ​രു​ക്കി​യ​ത്. ചോ​ര്‍ന്നൊ​ലി​ക്കു​ന്ന ചെ​റി​യൊ​രു ഷെ​ഡി​ല്‍ താ​മ​സി​ച്ചി​രു​ന്ന താ​ര​ത്തി​ന് ട്രോ​ഫി​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും സൂ​ക്ഷി​ക്കാ​ന്‍ പോ​ലും സ്ഥ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല.

ബ​ങ്ക​ളം ക​ക്കാ​ട്ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന ആ​ര്യ​ശ്രീ അ​ഞ്ചു​ത​വ​ണ കേ​ര​ള​ത്തി​നു​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞു. 2018ല്‍ ​സ​ബ് ജൂ​നി​യ​ര്‍ വ​നി​ത​ക​ളു​ടെ സാ​ഫ് ഗെ​യിം​സി​ല്‍ ഇ​ന്ത്യ വി​ജ​യി​ച്ച​പ്പോ​ള്‍ പ്ര​തി​രോ​ധ​നി​ര​യി​ല്‍ ആ​ര്യ​ശ്രീ​യു​ണ്ടാ​യി​രു​ന്നു.

മം​ഗോ​ളി​യ​യി​ലും ഭൂ​ട്ടാ​നി​ലും ന​ട​ന്ന വ​നി​ത​ക​ളു​ടെ ഏ​ഷ്യ​ന്‍ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലും ജ​ഴ്സി​യ​ണി​ഞ്ഞു. ലോ​ട്ട​റി വി​ല്‍പ​ന​ക്കാ​ര​നാ​യ എ.​കെ. ഷാ​ജു -പി.​വി. ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports ministryKasaragod Newsaryashree
News Summary - aryashree got home from sports ministry
Next Story