മയക്കുമരുന്നുമായി പിടിയിൽ
text_fieldsവിപിന്‍ മാത്യു
നീലേശ്വരം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പള്ളിക്കര കറുത്തഗേറ്റ് കണിയാംവയലിലെ വിപിന്‍ മാത്യുവിനെയാണ് (30) തിങ്കളാഴ്ച രാത്രി കാസര്‍കോട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ജി. ബിനോജും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന് സമീപത്തുനിന്നും 150 മില്ലിഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
അന്തര്‍ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ വിപിന്‍ മാത്യുവെന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പറഞ്ഞു. ഏതാനും മാസം മുമ്പ് ഇയാളെയും സംഘത്തെയും മയക്കുമരുന്നുമായി ആലപ്പുഴയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷമാണ് വീണ്ടും മയക്കുമരുന്ന് വില്പന സജീവമാക്കിയത്.
ഇന്‍സ്പെക്ടര്‍ക്ക് പുറമെ പ്രിവന്റിവ് ഓഫിസര്‍ സുരേഷ്ബാബു, സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ സാജന്, അജീഷ്, നിഷാദ്, ഡ്രൈവര്‍ ബിജിത്ത് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

