Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌റ്റേഡിയത്തിലെത്താൻ സാഹസിക യാത്ര

text_fields
bookmark_border
പ്രധാന റോഡ് പാടെ തകർന്നുകിടക്കുകയാണ്
സ്‌റ്റേഡിയത്തിലെത്താൻ സാഹസിക യാത്ര
cancel
camera_alt

പട്ടേനയിൽ നടക്കുന്ന റോഡുപണി

നീലേശ്വരം: ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചു വേണം പേരോൽ പുത്തരിയടുക്കത്തുള്ള സ്റ്റേഡിയത്തിലെത്താൻ. പ്രധാന റോഡ് പാടെ തകർന്നുകിടക്കുന്നു. മൂന്നാംകുറ്റി ഭാഗത്ത് റോഡ് കിളച്ചിട്ടതല്ലാതെ ടാറിങ് പൂർത്തിയായില്ല. ഇതുവഴിയുള്ള യാത്ര ദുസ്സഹമായതിനാൽ കോൺവെന്റ് ജങ്ഷനിൽനിന്ന് പട്ടേനവഴി സ്റ്റേഡിയത്തിലെത്താൻ സൗകര്യമുണ്ടെന്നായിരുന്നു സംഘാടകർ പറഞ്ഞത്.

രാവിലെ ഇതു വഴിയെത്തിയ വിദ്യാർഥികളും രക്ഷിതാക്കൾ ഉൾപ്പെടെ വലഞ്ഞു. കായികമേള നടക്കുന്ന സ്റ്റേഡിയത്തിന് മേളയുടെ ബോർഡുകൾ സ്ഥാപിക്കാതിരുന്നതും പ്രയാസം സൃഷ്ടിച്ചു. പ്രധാന ഗേറ്റിന് സമീപം ചെറിയ രീതിയിലുള്ള ബാനർ മാത്രമേ സ്ഥാപിച്ചിരുന്നുള്ളൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An adventure travel to reach the stadium
Next Story