പാർക്കിങ് ഏരിയയിൽ അപകടക്കെണിയായി ചങ്ങലപ്പൂട്ട്
text_fieldsപ്രതീകാത്മക ചിത്രം
നീലേശ്വരം: റെയിൽവേ അധികൃതർ പാർക്കിങ് ഏരിയയിൽ സ്ഥാപിച്ച ചങ്ങലപ്പൂട്ട് അപകടക്കെണിയാകുന്നു. നീലേശ്വരം റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്ത് പാര്‍ക്കിങ് ഏരിയയോട് ചേര്‍ന്നാണ് ചങ്ങലപ്പൂട്ട് സ്ഥാപിച്ചത്. സംരക്ഷിതമേഖലയായ റെയിൽവേയുടെ സ്ഥലത്ത് അതിക്രമിച്ച് കടക്കാതിരിക്കാനാണ് ഇതു സ്ഥാപിച്ചത്. എഫ്.സി.ഐ ഗോഡൗണിൽനിന്ന് ധാന്യങ്ങൾ കയറ്റാനുള്ള വാഹനങ്ങൾക്ക് മാത്രമേ റെയിൽവേയുടെ കോമ്പൗണ്ടിലേക്ക് കടക്കാൻ അനുവാദമുള്ളൂ.
റെയിൽവേ സുരക്ഷക്കുവേണ്ടിയാണ് കമ്പിപ്പൂട്ട് സ്ഥാപിച്ചതെങ്കിലും ഇത് യാത്രക്കാര്‍ക്ക് അപകടക്കുരുക്കാവുന്നു. ഈ ചങ്ങലപ്പൂട്ടില്‍ കാല് കുടുങ്ങിവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാവിലെ നടക്കാനിറങ്ങിയ കാഞ്ഞങ്ങാട്ടെ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരന് വട്ടപ്പൊയില്‍ സ്വദേശി സന്തോഷ് (45) ചങ്ങലയില്‍ കാൽ കുടുങ്ങി മുന്‍വശത്തെ പല്ല് പൊട്ടുകയും മുഖത്തും കാലുകള്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുമുമ്പും സ്ത്രീകൾ ഇവിടെ വീണ് പരിക്കേറ്റിട്ടുണ്ട്. റെയിൽവേയുടെ പാർക്കിങ് ഏരിയക്ക് സമീപത്താണ് ചങ്ങലപ്പൂട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

