Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഇവിടെ അപകടം...

ഇവിടെ അപകടം തുടർക്കഥയാവുന്നു...

text_fields
bookmark_border
accidents
cancel
camera_alt

ചാ​യ്യോം - അ​ര​യാ​ക്ക​ട​വ് റോ​ഡ് ജ​ങ്​​ഷ​ൻ

നീ​ലേ​ശ്വ​രം: ചാ​യ്യോം - ക​യ്യൂ​ർ-​അ​ര​യാ​ക്ക​ട​വ് റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് പ​രി​സ​ര​ത്ത് വാ​ഹ​നാ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. ഈ ​ആ​ഴ്ച​ത​ന്നെ മൂ​ന്നോ​ളം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ദി​വ​സം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​ട​ത്തോ​ട് - നീ​ലേ​ശ്വ​രം റോ​ഡ് ഒ​ന്നാം​ഘ​ട്ടം ടാ​ർ ചെ​യ്ത​ത​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സി​ഗ്ന​ൽ സം​വി​ധാ​ന​മ​ട​ക്കം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​യ്യൂ​ർ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​സ്തു​ത റോ​ഡ് അ​ടു​ത്ത് എ​ത്തി​യാ​ൽ മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ- ഇ​തു​മൂ​ലം പി​റ​കേ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ന്നി​ലു​ള്ള വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​ണ്. അ​മി​ത​വേ​ഗ​വും, സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പാ​ക​ത​യും അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും നി​േ​ത്യ​ന കൂ​ടു​ക​യാ​ണ്.

ഇ​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടാ​നും ഒ​ട്ടേ​റെ​പേ​ർ​ക്ക് അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കാ​നും ഇ​ട​യാ​കും. ഈ ​സ്ഥ​ല​ത്തു​നി​ന്നും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ക​ഴി​യു​ക​യാ​ണ്. അതിനാൽ അ​ടി​യ​ന്ത​ര​മാ​യി അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsAccident Newsroad
News Summary - accidents are common in kayyoor-arayakkadav road
Next Story