Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 9:55 AM IST Updated On
date_range 8 April 2022 9:55 AM ISTആരതിക്ക് ധീരത അവാർഡ്
text_fieldsbookmark_border
Listen to this Article
നീലേശ്വരം: കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുമ്പോൾ അപമര്യാദയോടെ പെരുമാറിയ വ്യക്തിയെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ മുൻ എൻ.സി.സി സീനിയർ അണ്ടർ ഓഫിസർ പി.ടി. ആരതിക്ക് എൻ.സി.സി യൂനിറ്റ് ധീരതക്കുള്ള അവാർഡ് സമ്മാനിച്ചു.
2019-20 വർഷത്തിൽ ന്യൂഡൽഹിയിൽ നടന്ന തൽ സൈനിക് ക്യാമ്പിൽ പങ്കെടുത്ത ആരതി 2020-21 വർഷത്തിൽ കോളജിലെ എൻ.സി.സി സീനിയർ അണ്ടർ ഓഫിസറായിരുന്നു. 2021-22 വർഷത്തിൽ കോഴിക്കോട് ഗ്രൂപ്പിലെ മികച്ച കാഡറ്റായി തിരഞ്ഞെടുത്തിരുന്നു. പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി അവാർഡ് സമ്മാനിച്ചു. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. പി. ശ്രീലക്ഷ്മി, കെ. ദേവിക, പി.ടി. ആരതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

