വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
text_fieldsഅന്‍സാര്‍
നീലേശ്വരം: പ്ലസ്.ടു വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റുചെയ്തു. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ മുഹമ്മദ് അന്‍സാറി (21)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന് അറസ്റ്റുചെയ്തത്.
പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പിന്നീട് ഓര്‍ച്ചയില്‍ വെച്ച് സംശയകരമായി കാണപ്പെട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

