അടതാപ്പിനെ കർഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ
text_fieldsനാടൻ അടതാപ്പ്, ഉത്തരേന്ത്യൻ അടതാപ്പ്
നീലേശ്വരം: കാർഷിക മേഖലയിൽനിന്നും അന്യംനിന്നു പോകുന്നതും അപൂർവമായി ഇന്ന് ചിലയിടങ്ങളിൽ മാത്രം നട്ടുപരിപാലിക്കുന്നതുമായ ‘അടതാപ്പിനെ’ കർഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. കാസർകോട് എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനും കർഷകനുമായ കോളംകുളത്തെ വി.കെ. ഹരീഷ് ആണ് കിഴങ്ങുവർഗമായ അടതാപ്പിനെ വിത്തിട്ട് വളർത്തി മുമ്പത്തെ പോലെ കർഷകരിലേക്ക് എത്തിക്കാനൊരുങ്ങുന്നത്.
80 വർഷംമുമ്പ് മലയാളികൾ സുലഭമായി ഉരളക്കിഴങ്ങിന് പകരം ഉപയോഗിച്ചിരുന്നത് ‘എയർ പൊട്ടാറ്റോ’ എന്ന അടതാപ്പായിരുന്നു. നാടൻ അടതാപ്പ്, ഉത്തരേന്ത്യൻ അടതാപ്പ് എന്നി രണ്ട് വർഗത്തിലുള്ളതാണിത്. ഇടത്തോട്ടും വലത്തോട്ടും മാറിമാറി പടരുകയോ അല്ലെങ്കിൽ വലത്തോട്ടുമാത്രം പടർന്നുപോകുതോ ആയ സ്വഭാവമാണ് ചെടികൾക്കുള്ളത്.
ഇടത്തോട്ട് പടരുന്നതിനാൽ ‘ഇടത്താപ്പ്’ എന്ന പേരിൽനിന്നാണ് ‘അടതാപ്പ്’ ഉണ്ടായത് എന്നും പറയപ്പെടുന്നു. ഇറച്ചികാച്ചിൽ എന്നറിയപ്പെടുന്ന ഇവ ഇറച്ചിയിലെ കൊഴുപ്പ് കുറക്കാനും, സോറിയാസിസ് പോലുള്ള അസുഖങ്ങൾക്കുള്ള മരുന്നായും ഉപയോഗിച്ച് വരുന്നു.
അന്യംനിന്നു പോകുന്ന വിത്തുകൾ സംരക്ഷിക്കുന്ന കാസർകോട് ജില്ലയിലെ മികച്ച കർഷക കൂട്ടായ്മകളിൽ ഒന്നായ മണ്ണിന്റെ കവലാൾ വഴിയാണ് ഹരിഷീന് വിത്തുകൾ ലഭിച്ചത്. നാസർ പാറപ്പള്ളി, ജോസ് ബിരിക്കുളം, നാരായണൻ കണ്ണാലയം, ചാൾസ് ചായോത്ത്, വിലാസിനി മുക്കട തുടങ്ങിയ കർഷകർ കൂടി ഈ ചെടി വളർത്തുവാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

