Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightക​ത്തി...

ക​ത്തി ക​ഴു​ത്തി​ല്‍വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗൂ​ഗ്​​ള്‍പേ വ​ഴി പണം തട്ടി; പിന്നാലെ പൊലീസെത്തി​ അറസ്റ്റ്​ ചെയ്​തു

text_fields
bookmark_border
irfan
cancel
camera_alt

ഇർഫാൻ

മ​ഞ്ചേ​ശ്വ​രം (കാസർകോട്​): അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി തൊ​ഴി​ലാ​ളി​യെ ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തി പ​ണം ക​വ​ര്‍ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. ഉ​പ്പ​ള മു​ളി​ഞ്ച​യി​ലെ ഇ​ര്‍ഫാ​ന്‍ എ​ന്ന പ​പ്പു(46)​വി​നെ​യാ​ണ് മ​ഞ്ചേ​ശ്വ​രം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ. ​സ​ന്തോ​ഷ് കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. ബാ​ര്‍ബ​ര്‍ തൊ​ഴി​ലാ​ളി​യാ​യ ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി ആ​ല​മി​‍െൻറ പ​രാ​തി​യി​ലാ​ണ് കേ​സ്. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

യു.​പി സ്വ​ദേ​ശി​ക​ള്‍ താ​മ​സി​ക്കു​ന്ന ഉ​പ്പ​ള റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍ റോ​ഡി​ലെ ഫ്ലാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​ര്‍ഫാ​നും സം​ഘ​വും ആ​ല​മി​നെ ഇ​രു​മ്പ് വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​വീ​ഴ്ത്തു​ക​യും 21,000 രൂ​പ ത​ട്ടി​പ്പ​റി​ക്കു​ക​യും തു​ട​ര്‍ന്ന് ക​ത്തി ക​ഴു​ത്തി​ല്‍വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഗൂ​ഗ്​​ള്‍പേ വ​ഴി 5000 രൂ​പ അ​യ​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് ആ​ലം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google pay
News Summary - Threatened with a knife and swindled money through Google pay
Next Story