മഞ്ചേശ്വരം: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച കുടുംബത്തിലെ ആശ്രിതർക്ക് പീപിൾസ് ഫൗണ്ടേഷൻ പ്രവാസി സുരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി വോർക്കാടി പഞ്ചായത്തിൽ മോർത്തണ ധർമ നഗറിൽ കുടുംബത്തിന്റെ വരുമാനത്തിന് വാടകക്ക് നൽകാൻ നിർമിച്ച ഭവനം വോർക്കാടി പഞ്ചായത്ത് പ്രസിഡൻറ് എസ്. ഭാരതി കുടുംബത്തിന് സമർപ്പിച്ചു.
പീപിൾസ് ഫൗണ്ടേഷൻ ഏരിയ രക്ഷാധികാരി പി.എസ്. അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. വോർക്കാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് പാടി, വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം ട്രഷറർ അബ്ദുൽ ഹക്കീം, ബഷീർ ആരോ തുടങ്ങിയവർ സംസാരിച്ചു. പീപിൾസ് ഫൗണ്ടേഷൻ കുമ്പള ഏരിയ കോഓഡിനേറ്റർ അബ്ദുല്ലത്തീഫ് കുമ്പള സ്വാഗതവും മൊയ്തീൻകുഞ്ഞി കുഞ്ചത്തൂർ നന്ദിയും പറഞ്ഞു.