വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്: മലയാളി ദമ്പതികൾ അറസ്റ്റിൽ
text_fieldsവീരാജ്പേട്ട: വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുണ്ടാക്കി കർണാടക അതിർത്തി കടന്ന മലയാളി ദമ്പതികൾ പൊലീസ് പിടിയിലായി. വീരാജ്പേട്ടക്കടുത്ത അമ്മത്തിയിലാണ് സംഭവം. മഞ്ചേശ്വരം ഉദ്യാവർ സ്വദേശി സയ്യിദ് മുഹമ്മദ് (32), ഭാര്യ ആയിഷത്തു റഹ്മാൻ (28) എന്നിവരാണ് വീരാജ്പേട്ട പൊലീസിെൻറ പിടിയിലായത്.
സയ്യിദ് മുഹമ്മദ് എരുമാട് സ്വദേശിയായ ഭാര്യയുടെ വീട്ടിലേക്ക് കാസർകോട്- മുള്ളേരിയ-ജാൽസൂർ ചെക്പോസ്റ്റ് വഴിയാണ് കുടകിലേക്ക് കടന്നത്. ഇവർ ചെക്പോസ്റ്റിൽ നൽകിയ ആർ.ടി.പി.സി.ആർ റിപ്പോർട്ടിെൻറ ക്യു.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ ശറഫുദ്ദീൻ എന്ന് തെളിയുകയായിരുന്നു.
തുടർന്നാണ് പൊലീസ് നടപടിയുണ്ടായത്. അമ്മത്തിയിലെ ബന്ധുവിെൻറ വീട്ടിൽ വെച്ചാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ സയ്യിദ് മുഹമ്മദ് കുറ്റം സമ്മതിക്കുകയായിരുന്നു. ഇവർ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

