Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightമൂക്ക് പൊത്തി​ക്കോളൂ,...

മൂക്ക് പൊത്തി​ക്കോളൂ, മഞ്ചേശ്വരമെത്തി...

text_fields
bookmark_border
മൂക്ക് പൊത്തി​ക്കോളൂ, മഞ്ചേശ്വരമെത്തി...
cancel
camera_alt

മ​ഞ്ചേ​ശ്വ​ര​ത്തെ പാ​ത​യോ​ര​ത്ത് കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം

മ​ഞ്ചേ​ശ്വ​രം: ‘പു​ലി​വാ​ൽ ക​ല്യാ​ണം’ എ​ന്ന സി​നി​മ​യി​ൽ മും​ബൈ​യി​ൽ​നി​ന്ന് ടാ​ക്സി​യി​ൽ ​കൊ​ച്ചി​യി​ലേ​ക്ക് വ​രു​ന്ന ന​ട​ൻ സ​ലിം​കു​മാ​റി​ന്റെ ‘മ​ണ​വാ​ള​ൻ’ ഉ​ണ​രു​ന്ന​ത് മാ​ലി​ന്യ​ത്തി​ന്റെ ദു​ർ​ഗ​ന്ധം അ​നു​ഭ​വി​ച്ചാ​ണ്. അ​പ്പോ​ഴാ​ണ് ‘കൊ​ച്ചി​യെ​ത്തി’ എ​ന്ന വൈ​റ​ൽ ഡ​യ​ലോ​ഗ് ഉ​ണ്ടാ​യ​ത്. സ​മാ​ന​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ഴു​​ള്ള സ്ഥി​തി. വ​ട​ക്കു​നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് ‘കേ​ര​ള​മെ​ത്തി’ എ​ന്ന​റി​യാ​ൻ മ​ഞ്ചേ​ശ്വ​ര​ത്തെ ദേ​ശീ​യ​പാ​ത​യോ​രം ക​ണ്ടാ​ൽ മ​തി​യെ​ന്ന സ്ഥി​തി. മാ​ലി​ന്യ​മു​ക്ത കേ​ര​ള​മെ​ന്ന് പേ​രെ​ടു​ത്ത നാ​ട് സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്താ​ലാ​ണ്.

ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍ന്നു​കി​ട​ക്കു​ന്ന ടൗ​ണി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ​രി​കി​ലും തോ​ട്ടി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​ണ്. കെ​ട്ടു​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്നു​ള്ള ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ചു​ക​ളും മ​രു​ന്നു​കു​പ്പി​ക​ളും മ​റ്റു പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ക​റോ​ഡ, ഉ​ദ്യാ​വ​ര്‍ പ​ത്താം​മൈ​ല്‍, തു​മി​നാ​ട്, കു​ഞ്ച​ത്തൂ​ര്‍പ​ദ​വ് റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​തു​മൂ​ലം വ​ഴി​യാ​ത്ര​ക്കാ​ര്‍ക്ക് ന​ട​ന്നു​പോ​കാ​ന്‍പോ​ലും പ്ര​യാ​സ​മാ​ണ്. അ​മ്പി​ത്ത​ടി ഗേ​രു​ക്ക​ട്ട റോ​ഡി​ലെ ക​ലു​ങ്കി​ന് സ​മീ​പ​ത്തെ തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി. കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ല്‍നി​ന്ന് ദു​ര്‍ഗ​ന്ധം പ​ര​ക്കു​ന്ന​തി​നൊ​പ്പം മാ​ലി​ന്യ​ങ്ങ​ളി​ല്‍നി​ന്ന് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ തേ​ടി​യെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മ​ഴ പെ​യ്യു​മ്പോ​ള്‍ പ​ക​ര്‍ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ഉ​ണ്ടാ​കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും രാ​ത്രി​യി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​യി​ടു​ന്ന​തും വ്യാ​പ​ക​മാ​ണ്. പ​ഞ്ചാ​യ​ത്തി​ല്‍ ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കു​മ്പ​ള​യി​ൽ റോ​ഡ​രി​കി​ൽ മാ​ലി​ന്യം കൂ​ട്ടി​യി​ട്ട​തി​നെ​തി​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​ത്തേ​ക്ക് ഒ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ സ്ഥി​തി സ​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeshwaramWaste dumpKasargode News
News Summary - Cover your nose, Manjeshwaram has arrived
Next Story