Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightഒമ്പതു വയസ്സുകാരനെ...

ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
police
cancel

മ​ഞ്ചേ​ശ്വ​രം: ഒ​മ്പ​തു​വ​യ​സ്സു​കാ​ര​നെ ഫു​ട്‌​ബാ​ള്‍ മ​ത്സ​രം കാ​ണി​ക്കാ​മെ​ന്നു​പ​റ​ഞ്ഞ് വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. മ​ഞ്ചേ​ശ്വ​രം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​മ്പു​ന​ട​ന്ന ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റ് കാ​ണാ​ൻ കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ള്‍ വി​ദ്യാ​ര്‍ഥി​യെ കൊ​ണ്ടു​പോ​യ​ത്. അ​തി​നി​ടെ, പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍ന്ന് കു​ടും​ബം ​പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി​യി​ട്ടി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്.

വാ​ഹ​നം ഇ​ട​വ​ഴി​യി​ല്‍ നി​ർ​ത്തി മ​ണി​ക്കൂ​റോ​ളം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കു​ട്ടി​ക്ക് ക​ഠി​ന​മാ​യ പ​നി വ​രു​ക​യും ചി​കി​ത്സ​ക്കു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഭ​യ​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ക​യും ചെ​യ്ത​തോ​ടെ മാ​താ​വ് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്. ചൈ​ല്‍ഡ് ലൈ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​രാ​തി​യി​ല്ലെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​ത​ത്രേ. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ങ്കി​ലും രേഖാമൂലം പ​രാ​തി നൽകാ​ത്ത​തി​നാ​ല്‍ കേസെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMolestingKasargod News
News Summary - Complaint that nine-year-old boy was molested
Next Story