Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightസ്വര്‍ണവ്യാപാരികളെ...

സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്​റ്റില്‍

text_fields
bookmark_border
Arrest
cancel

മ​ഞ്ചേ​ശ്വ​രം: സ്വ​ര്‍ണ വ്യാ​പാ​രി​ക​ളാ​യ മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​ക​ളെ കാ​ര്‍ ത​ട​ഞ്ഞ് ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യും 14.5 ല​ക്ഷം രൂ​പ ക​വ​രു​ക​യും ചെ​യ്ത കേ​സി​ല്‍ ഒ​രാ​ളെ​ക്കൂ​ടി പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തു. മം​ഗ​ളൂ​രു കോ​ട്ടെ​ക്കാ​റി​ലെ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് എ​ന്ന മ​മ്മ(42) യെ​യാ​ണ് മ​ഞ്ചേ​ശ്വ​രം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ. ​സ​ന്തോ​ഷ്‌​കു​മാ​റും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ എ​ട്ടു​പേ​രെ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​നി ഒ​രു പ്ര​തി​യെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു വ​ര്‍ഷം മു​മ്പ് പു​ല​ര്‍ച്ചെ ആ​റ് മ​ണി​യോ​ടെ സ്വ​ര്‍ണ വ്യാ​പാ​രി​ക​ളാ​യ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ അ​വി​നാ​ശും സു​ഹൃ​ത്തും പ​ഴ​യ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ കാ​റി​ല്‍ കാ​സ​ര്‍കോ​ട്ടേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​വ​ര്‍ച്ച​ക്ക് ഇ​ര​യാ​യ​ത്. ത​ല​പ്പാ​ടി ടോ​ള്‍ ബൂ​ത്തി​ന് സ​മീ​പം വെ​ച്ച് കാ​റി​ല്‍ പി​ന്തു​ട​ര്‍ന്നെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച പ​ത്തം​ഗ സം​ഘം മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ പൈ ​കോ​ള​ജി​ന് സ​മീ​പം വെ​ച്ച് ഇ​വ​രു​ടെ കാ​ര്‍ ത​ട​യു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണ​മ​ട​ങ്ങി​യ കാ​ര്‍ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് അ​ന്ന് വൈ​കി​ട്ടോ​ടെ ഇ​രു​വ​രെ​യും മ​ഞ്ചേ​ശ്വ​രം ചൗ​ക്കി​ല്‍ ഇ​റ​ക്കി​വി​ടു​ക​യും കാ​ര്‍ ത​ല​പ്പാ​ടി പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnapping case
News Summary - Another arrested in kidnapping case
Next Story