Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightവൈദ്യുതി...

വൈദ്യുതി കമ്പിയിൽനിന്ന്​ ഷോക്കേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
വൈദ്യുതി കമ്പിയിൽനിന്ന്​ ഷോക്കേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു
cancel


മ​ഞ്ചേ​ശ്വ​രം: നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​െൻറ ടെ​റ​സി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന എ​ട്ടു വ​യ​സ്സു​കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. വോ​ർ​ക്കാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡ്​ അ​രി​ബ​യ​ലി​ലെ മോ​ർ​ത്ത​ണ രാ​ജ് നി​വാ​സി​ൽ താ​മ​സ​ക്കാ​ര​നും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ സ​ദാ​ശി​വ ഷെ​ട്ടി-​യ​ശോ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നും ത​ല​ക്ക​ള എ​ൽ.​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ മോ​ക്ഷി​ത് രാ​ജ് ഷെ​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. വീ​ടി​നു​സ​മീ​പ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​‍െൻറ മു​ക​ളി​ൽ ക​യ​റി​യ കു​ട്ടി സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നി​ൽ പി​ടി​ച്ച​താ​ണെ​ന്നു ക​രു​തു​ന്നു. വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​യോ​ടെ ക​ളി​ക്കാ​ൻ പോ​യ കു​ട്ടി തി​രി​ച്ചു​വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​ത്തെ വീ​ടി​‍െൻറ ടെ​റ​സി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നാ​യി മം​ഗ​ൽ​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഏ​ക സ​ഹോ​ദ​ര​ൻ: മ​ൻ​വി​ത് രാ​ജ് ഷെ​ട്ടി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedelectric shock
News Summary - An eight-year-old boy died of shock from a power line
Next Story