Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർത്തിയിട്ട ആംബുലൻസിന് തീവെച്ചു; നിരീക്ഷണ കാമറയിൽ കുടുങ്ങി പ്രതികൾ
text_fieldsbookmark_border
തീവെച്ചു നശിപ്പിച്ച ഉപ്പള മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെൻററിൻെറ ആംബുലൻസ്
മഞ്ചേശ്വരം: ഉപ്പള മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെൻററിൻെറ ഉടമസ്ഥതയിലെ ആംബുലൻസ് തീവെച്ച് നശിപ്പിച്ചു. തീവെച്ചവരുടെ ദൃശ്യം സമീപത്തെ സി.സി.ടി.വിയില്‍ കുടുങ്ങി.
ഞായറാഴ്ച്ച രണ്ടോടെയാണ് സംഭവം. ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു. ആംബുലന്‍സിന് സമീപം നിർത്തിയിട്ട കാറിലേക്കും ബൈക്കിലേക്കും തീ പടര്‍ന്നു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്.
രണ്ടു പേര്‍ ആംബുലന്‍സിന് അടുത്തു വന്ന് നില്‍ക്കുന്നതും ആംബുലന്‍സ് കത്തിയയുടനെ മുനീറുല്‍ ഇസ്ലാം മദ്രസ ഗ്രൗണ്ടിലൂടെ ഓടുന്നതും സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
Next Story

