Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightബന്തിയോട് കടകളിൽ...

ബന്തിയോട് കടകളിൽ വ്യാപക മോഷണം

text_fields
bookmark_border
theft
cancel
camera_alt

representational image

കു​മ്പ​ള: ബ​ന്തി​യോ​ട് ക​ട​ക​ളി​ൽ പ​ര​ക്കെ മോ​ഷ​ണം. ബ​ന്തി​യോ​ട് അ​ടു​ക്ക​യി​ലും കു​ബ​നൂ​രി​ലും പ​ച്ച​മ്പ​ള​യി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ശ​നി​യാ​ഴ്ച വെ​ളു​പ്പി​നും ഇ​ട​യി​ൽ ക​വ​ര്‍ച്ച ന​ട​ന്ന​ത്. അ​ട്ക്ക​യി​ലെ അ​സീ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം.​എം. പ്രൊ​ഫി​റ്റ് ഷോ​പ്പി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 15000ത്തോ​ളം രൂ​പ ക​വ​ർ​ന്ന​താ​യി കു​മ്പ​ള പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തൊ​ട്ട​ടു​ത്തു​ള്ള നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ വാ​ട​ക റൂ​മി​ന്റെ പൂ​ട്ടും പൊ​ളി​ച്ചു.

കു​ബ​ണൂ​രി​ല്‍ മൂ​ന്ന് ക​ട​ക​ളി​ല്‍ ഷ​ട്ട​റു​ക​ളു​ടെ പൂ​ട്ട് ത​ക​ര്‍ത്താ​ണ് 11,000 രൂ​പ​യും സി​ഗ​ര​റ്റു​ക​ളും മ​റ്റൊ​രു ക​ട​യി​ൽ നി​ന്ന് 15,000 രൂ​പ​യും സി​ഗ​ര​റ്റു​ക​ളും മോ​ഷ്ടി​ച്ച​ത്. ഗ​ണേ​ശ​ന്റെ ശ്രീ​ദേ​വി പ്ര​സാ​ദ് ക​ട​യി​ല്‍നി​ന്ന് 5000 രൂ​പ​യും 3000 രൂ​പ​യു​ടെ സി​ഗ​ര​റ്റു​ക​ളും നി​ത്യ​പ്ര​സാ​ദി​ന്റെ ശ്രീ​ദു​ര്‍ഗ ജ​ന​റ​ല്‍ സ്റ്റോ​റി​ല്‍നി​ന്ന് 3000 രൂ​പ​യും 2000 രൂ​പ​യു​ടെ സി​ഗ​ര​റ്റു​ക​ളും അ​ശോ​ക​ന്റെ ഭ​ഗ​വ​തി സ്റ്റോ​റി​ല്‍ നി​ന്ന് 3000 രൂ​പ​യും 2500 രൂ​പ​യു​ടെ സി​ഗ​ര​റ്റു​ക​ളും മോ​ഷ​ണം പോ​യി.

പ​ച്ച​മ്പ​ള​യി​ലെ യാ​ക്കൂ​ബി​ന്റെ മ​ല​ബാ​ര്‍ സ്റ്റോ​റി​ന്റെ ഷ​ട്ട​ര്‍ പൂ​ട്ട് ത​ക​ര്‍ത്ത് 5000 രൂ​പ​യും 4000 രൂ​പ​യു​ടെ സി​ഗ​ര​റ്റു​ക​ളും ക​വ​ര്‍ന്നു. ഇ​തി​ന്റെ സ​മീ​പ​ത്തു​ള്ള എ​സ്.​ഡി.​പി.​ഐ ഓ​ഫി​സി​ന്റെ വാ​തി​ല്‍ പൂ​ട്ട് ത​ക​ര്‍ത്ത് അ​ക​ത്ത് ക​യ​റി ചു​മ​ര് വ​ഴി ക​ട​ന്ന് നി​സാ​റി​ന്റെ ഹോ​ട്ട​ലി​ല്‍ നി​ന്ന് സം​ഭാ​വ​ന​പ്പെ​ട്ടി​യും ക​വ​ര്‍ന്നു. കു​മ്പ​ള പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyBantiyod
News Summary - Widespread robbery in Bantiyod
Next Story