എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsമുഹമ്മദ് ഹാരിസ്, ഇബ്രാഹിം ബാതിഷ
കുമ്പള: കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലയുള്ള എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കയ്യാർ പാച്ചമ്പലം റഹ്മത്ത് റാബിയ മൻസിലിൽ മുഹമ്മദ് ഹാരിസ് (30), കുബണൂർ ഇച്ചിലങ്കോട് പച്ചമ്പള സ്വദേശി ഇബ്രാഹിം ബാതിഷ (30) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച സന്ധ്യയോടെ ഉപ്പള വാമഞ്ചൂർ ഹൊസങ്കടി റോഡിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. 59.85 ഗ്രാം എം.ഡി.എം.എയും കാറും കസ്റ്റഡിയിലെടുത്തു. സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ്, നിഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ആരിഫ്, വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

