നിര്‍ത്തലാക്കിയ ടോള്‍ പ്ലാസയുടെ അവശിഷ്ടങ്ങൾ ബാക്കി
text_fieldsആരിക്കാടിയിലെ ടോള്‍ പ്ലാസ
കുമ്പള: ആരിക്കാടിയിലെ ടോള്‍ പ്ലാസ നിര്‍ത്തലാക്കിയിട്ടും അവശിഷ്ടങ്ങൾ ബാക്കിനിൽക്കുന്നത് ദുരൂഹത ഉയർത്തുന്നു. ടോൾ പ്ലാസയുടെ കെട്ടിടവും സൂചന ബോര്‍ഡുകളും മാറ്റിയില്ല. നിർത്തലാക്കിയ കാര്യങ്ങൾ അറിയാത്ത ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഇത് ശല്യമായി തുടരുന്നു. മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്‌നലുകളും കണ്ട് ടോള്‍ പ്ലാസ ഉണ്ടെന്നു കരുതി പെട്ടെന്ന് വാഹനങ്ങളുടെ വേഗത കുറക്കുകയും നിര്‍ത്തുകയും ചെയ്യുന്നു. ഇത് അപകടങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയുണ്ട്.
ടോള്‍ പ്ലാസക്കുവേണ്ടി നിര്‍മിച്ച കെട്ടിടവും ഡിവൈഡറുകളും കമാനങ്ങളുമെല്ലാം ഇപ്പോഴും അതേപടിയുണ്ട്. കാല്‍നടയാത്രക്കാരുടെ വഴിപോലും തടസപ്പെടുത്തുന്ന രീതിയിലാണ് നിര്‍മാണം. ആറുവരിപ്പാതയിലൂടെ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ ടോള്‍ പ്ലാസയുടെ തൂണുകളില്‍ ഇടിക്കാനും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇനി എന്തായാലും ഇവിടെ ടോള്‍ പ്ലാസ ആരംഭിക്കില്ലെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയെ ഉള്‍പ്പെടെ അറിയിച്ച സാഹചര്യത്തില്‍ സംശയങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ ഇടവരുത്താതെ ടോള്‍ പ്ലാസ എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയ ജനകീയ പ്രക്ഷോഭത്തിലൂടെയാണ് കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കിയത്. ചെർക്കള- നീലേശ്വരം റീച്ചിൽ ചാലിങ്കാലിൽ ടോൾ പ്ലാസ നിർമാണം പുരോഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

