Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightകൊലക്കേസ് പ്രതി...

കൊലക്കേസ് പ്രതി തലക്കടിയേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഹ​ബീ​ബ്

കു​മ്പ​ള: മ​ധൂ​ര്‍ പ​ട്ള​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ കൊ​ന്ന് കി​ണ​റ്റി​ല്‍ ത​ള്ളി​യ കേ​സി​ലെ പ്ര​തി കു​മ്പ​ള​യി​ല്‍ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി. റ​ഷീ​ദി​ന്റെ സു​ഹൃ​ത്ത് കൂ​ടി​യാ​യ ഹ​ബീ​ബ് എ​ന്ന ബ​ഹ​ബി(32)​യെ ആ​ണ് കു​മ്പ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​മ്പ​ള ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ സ​മൂ​സ റ​ഷീ​ദി​നെ (46)യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​റ് മ​ണി​യോ​ടെ കു​മ്പ​ള കു​ണ്ട​ങ്കാ​ര​ടു​ക്ക ഐ.​എ​ച്ച്.​ആ​ര്‍.​ഡി കോ​ള​നി​ക്ക് സ​മീ​പ​ത്ത് ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​യേ​റ്റ്​ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

2019ല്‍ ​മ​ധൂ​ര്‍ പ​ട്ള​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഷാ​ന​വാ​സ് എ​ന്ന ഷാ​നു​വി​നെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ല്‍ ത​ള്ളി​യ കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​ണ് സ​മൂ​സ റ​ഷീ​ദ്. റ​ഷീ​ദി​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ​ക്കു​റി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​തി​ന് ത​ലേ​ദി​വ​സം രാ​ത്രി പ്ര​തി​യും കൊ​ല്ല​പ്പെ​ട്ട റ​ഷീ​ദും കു​മ്പ​ള കു​ണ്ട​ങ്കാ​ര​ടു​ക്ക​യി​ൽ കോ​ള​ജി​ന് സ​മീ​പ​ത്ത് വ​ന്നി​രു​ന്ന​താ​യി നേ​ര​ത്തേ​ത​ന്നെ പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഹ​ബീ​ബി​നെ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.

ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്തർ​ക്ക​ത്തി​ന് ഒ​ടു​വി​ൽ ഹ​ബീ​ബ് റ​ഷീ​ദി​നെ ത​ല​ക്ക് ക​രി​ങ്ക​ല്ല് കൊ​ണ്ടി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യു​ക​യു​ള്ളൂ എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKasargod newsMurder
News Summary - The incident where the accused in the murder case was hit on the head and died- Accused in custody
Next Story