Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightഇനിയും...

ഇനിയും പരിഹരിക്കപ്പെടാതെ കുമ്പളയിലെ മാലിന്യ പ്രശ്നം

text_fields
bookmark_border
garbage dump
cancel
camera_alt

സ്കൂ​ൾ മൈ​താ​നി​യി​ൽ കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യം

കു​മ്പ​ള: കു​മ്പ​ള ടൗ​ണി​ലെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. സ്കൂ​ൾ മൈ​താ​ന​ത്ത് സ​ദാ പു​ക​ഞ്ഞു കൊ​ണ്ടി​രു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കു​ന്ന​തും തീ​യി​ട്ടു ക​ത്തി​ക്കു​ന്ന​തും മാ​ധ്യ​മം വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​യി​രു​ന്നു.

റമദാനി​ന് ശേ​ഷം ഈ ​സ്ഥ​ല​ത്ത് വീ​ണ്ടും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. മീ​ൻ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ത​പാ​ൽ വ​കു​പ്പി​ന്റെ സ്ഥ​ല​ത്ത് സ്കൂ​ൾ മൈ​താ​ന​ത്ത് പ്ര​വേ​ശി​ക്കു​ന്ന പ​ട​വു​ക​ൾ​ക്ക് സ​മീ​പ​ത്തും മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി ക​ത്തി​ക്കു​ന്നു. ദി​വ​സ​വും മേ​ൽ​ക്കു​മേ​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​തി​നാ​ൽ കൂ​ന​യി​ൽ തീ ​അ​ണ​യാ​റി​ല്ല.

സ്കൂ​ൾ റോ​ഡി​ലെ ഓ​ട​ക​ൾ മാ​ലി​ന്യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്നു. വേ​ന​ൽ മ​ഴ​യും തു​ട​ർ​ന്ന് മ​ഴ​ക്കാ​ല​വും പ്ര​തീ​ക്ഷി​ച്ചു ക​ഴി​യു​ന്ന ഈ ​സ​മ​യ​ത്താ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്.

ഓ​ട​ക​ൾ ശു​ചീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല നാ​ലു വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച ഈ ​ചാ​ലി​നെ സ്ലാ​ബി​ട്ട് സം​ര​ക്ഷി​ച്ചി​ട്ടു​മി​ല്ല. ജി.​എ​സ്.​ബി.​എ​സ്, ജി.​എ​ച്ച്.​എ​സ്.​എ​സ്, അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജ്, ര​ണ്ട് സ്വ​കാ​ര്യ കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​മ്പ​ള ടൗ​ണി​നോ​ട് ചേ​ർ​ന്ന ഈ ​പ്ര​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന​ത്. കു​മ്പ​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് ടൗ​ണി​നോ​ട് കാ​ണി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumbalaGarbage
News Summary - The garbage problem in Kumbala is yet to be resolved
Next Story