വിദ്യാർഥിനിയുടെ മരണം; സഹപാഠിയെ പൊലീസ് ചോദ്യം ചെയ്തു
text_fieldsകുമ്പള: കുമ്പള സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠിയായ പതിനേഴുകാരനെ പൊലീസ് ചോദ്യം ചെയ്തു. കുമ്പള വീരവിട്ടല ക്ഷേത്രത്തിന്‌സമീപത്ത് താമസിക്കുന്ന ചന്ദ്രഹാസ-വനജാക്ഷി ദമ്പതികളുടെ മകളും മംഗളുരുവിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കര്‍ണാടക സ്വദേശിയായ സഹപാഠിയെ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സ്‌നേഹയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ കര്‍ണാടക, ബീജാപൂര്‍ സ്വദേശിയേയും സഹപാഠിയേയും കുറിച്ച് പരാമര്‍ശവും ഫോണ്‍ നമ്പറുകളും ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് സഹപാഠിയെ ചോദ്യം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

